മേരി മാതാ കോളേജിലെ കായിക വിഭാഗവും, എൻ എസ് എസും ചേർന്ന് ഇന്റർനാഷണൽ ഒളിമ്പിക് ദിനം ആഘോഷിച്ചു.”Choose Sports Over Drugs” എന്ന ആശയത്തെ മുന്നോട്ടു വെച്ചുകൊണ്ട് ഒണ്ടയങ്ങാടിയിൽ നിന്നും ആരംഭിച്ച ഒളിമ്പിക് റൺ മേരി മാതാ കോളേജിൽ അവസാനിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശിവാനന്ദൻ , അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സുനിൽ കുമാർ എന്നിവർ ചേർന്ന് ഒളിമ്പിക് ദീപം കോളജ് പ്രിൻസിപ്പാൾ ഡോ ഗീത ആൻ്റണിക്ക് കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നൂറോളം വിദ്യാർത്ഥികളും അധ്യാപകരും പ്രദേശ വാസികളും പങ്കെടുത്തു. കോളേജ് കായിക അദ്ധ്യാപകൻ ബേസിൽ അന്ത്രയോസും, എൻ എസ് എസ് പ്രോഗ്രാം ഒഫിസേഴ്‌സും നേതൃത്വം നൽകി

വിജയികൾക്ക് ആദരവ്
തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ







