കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താകൾ ഓഗസ്റ്റ് 24 നകം
പെൻഷൻ മസ്റ്ററിംഗ് നടത്തണം. നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി പെൻഷൻ മസ്റ്ററിങ് നടത്തണം. ഗുണഭോക്താക്കൾ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്ററിങ് പൂർത്തീകരിക്കണം.
കിടപ്പ് രോഗികൾക്ക് വീട്ടിലെത്തി പെൻഷൻ മസ്റ്ററിങ് ചെയ്തു കൊടുക്കുന്നതിനുള്ള സൗകര്യം വേണ്ടവർ സമീപമുള്ള അക്ഷയ കേന്ദ്രത്തിൽ അറിയിക്കണം. ഫോൺ: 04936 206355

വിജയികൾക്ക് ആദരവ്
തരിയോട്: ഉപജില്ലാ കലോത്സവം, ശാസ്ത്രോത്സവം മേളകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ജി എൽ പി എസ്. തരിയോട് പി ടി എ കമ്മറ്റി ആദരിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ







