കൊച്ചി: സംസ്ഥാനത്ത് അതിഥിതൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരോട് പരിശോധന നടത്താൻ ആവശ്യപ്പെടുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കൊടകരയിൽ കനത്ത മഴയിൽ കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് അതിഥി തൊഴിലാളികൾ മരിച്ച സാഹചര്യത്തിലാണ് മന്ത്രി ഇടപെടുമെന്ന് ഉറപ്പ് നൽകിയത്. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് തൊഴിൽ വകുപ്പുമായി ചേർന്ന് കാര്യങ്ങൾ നീക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
തൃശൂർ കൊടകരയിലാണ് പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് അതിഥി തൊഴിലാളികൾ കുടുങ്ങിയത്. പുറത്തെടുത്ത രണ്ട് പേരും മരിച്ചു. ഒരു അതിഥിതൊഴിലാളിയെ ഇപ്പോഴും പുറത്തെത്തിക്കാനായിട്ടില്ല. രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഇവര്‍ ജോലിക്കുപോകാനായി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നുവീണത്