കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ബാങ്കിന്റെ മുൻ പ്രസിഡന്റ് വി.പി. ശങ്കരൻ നമ്പ്യാരെ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ ആദരിച്ചു. മാതൃകാ കർഷകൻ വി.യു.കുര്യാച്ചനെ ജില്ലാ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിഡന്റ് കെ.റഫീഖ് ആദരിച്ചു.
SSLC വിദ്യാർത്ഥികൾക്കുള്ള ഇ.എം.എസ് എൻഡോവ്മെന്റുകൾ കേരള ബാങ്ക് ഡയറക്ടർ പി.ഗഗാറിനും, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ടി.എസ്സ്.രാധാകൃഷ്ണൻ എൻഡോവ്മെന്റുകൾ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് തിണ്ടുമ്മലും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് കെ.സുഗതൻ അധ്യക്ഷത വഹിച്ചു.
ബാങ്ക് റീജിയണൽ മാനേജർ ടി.ജെ.ജോൺസൺ, പി.അശോക് കുമാർ, ഒ.ഇ.കാസിം, കെ.വിശാലാക്ഷി എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് വി.യൂസുഫ് സ്വാഗതവും, സെക്രട്ടറി എ.നൗഷാദ് നന്ദിയും പറഞ്ഞു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്