ഇന്ന് ജൂലെെ 1. ദേശീയ ഡോക്ടർസ് ഡേ. എല്ലാ വർഷവും ജൂലൈ 1 ന് ദേശീയ ഡോക്ടർമാരുടെ ദിനമായി ആചരിച്ച് വരുന്നു. രാജ്യത്തെ ഡോക്ടർമരുടെ പ്രതിബദ്ധത, കാരുണ്യം, സേവനം എന്നിവയെ ആദരിക്കുന്നതിനായാണ് ഈ ദിനം ആചരിച്ച് വരുന്നത്.
ഒരു ഡോക്ടറുടെ പ്രവൃത്തിയെ അംഗീകരിക്കാനും അവരോട് ശരിയായി നന്ദി പറയാനും ഉപയോഗിക്കേണ്ട ദിവസം കൂടിയാണിന്ന്. അതേസമയം, വിവിധ രാജ്യങ്ങൾ വ്യത്യസ്ത തീയതികളിലാണ് ഡോക്ടഴ്‌സ് ദിനം ആഘോഷിക്കുന്നത്. ഇന്ത്യയിൽ ഡോക്ടേഴ്സ് ദിനം ജൂലൈ 1 ന് ആഘോഷിക്കുന്നു, അമേരിക്കയിൽ മാർച്ച് 30നാണ് ഡോക്ടേഴ്‌സ് ദിനം. ക്യൂബയിൽ ഡോക്ടർമാരെ ആദരിക്കുന്നത് ഡിസംബർ 31നാണ്. ഓഗസ്റ്റ് 23നാണ് ഇറാനിലെ ഡോക്ടേഴ്‌സ് ദിനം. ആദ്യമായി ഡോക്ടേഴ്‌സ് ദിനം ആചരിക്കുന്നത് 1993ൽ അമേരിക്കയിലെ ജോർജിയയിലാണ്.
പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ് ജൂലൈ 1 ഡോക്ടേഴ്‌സ് ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്. 1991 ൽ കേന്ദ്രസർക്കാർ ജൂലൈ ഒന്നിന് ഡോക്ടേഴ്‌സ് ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്യുകയായിരുന്നു. 1882 ജൂലൈ ഒന്നിനാണ് ബിദൻ ചന്ദ്ര റോയി ജനിക്കുന്നത്. അദ്ദേഹം മരിക്കുന്നത് 1962 ജൂലൈ ഒന്നിനുമാണ്. ഈ ഡോക്ടർമാരുടെ ദിനത്തിൽ പ്രിയപ്പെട്ട ഡോക്ടർമാർക്കായി ചില സ്നേഹ സന്ദേശങ്ങൾ അയക്കാം.
1. മരുന്ന് കൊണ്ട് മാത്രമല്ല, കാരുണ്യവും കരുതലും കൊണ്ട് സുഖപ്പെടുത്തുന്നയാൾക്ക് ദേശീയ ഡോക്ടർ ദിനാശംസകൾ. നിങ്ങൾ ചെയ്യുന്ന എല്ലാത്തിനും നന്ദി!
2. നിങ്ങളുടെ കാരുണ്യം ഒന്നിലധികം വഴികളിൽ ജീവിതങ്ങളെ മാറ്റുന്നതിനാൽ അഭിനന്ദനം നിറഞ്ഞ ഒരു ഡോക്ടർ ദിനാശംസകൾ..
3. നിങ്ങളുടെ പരിചരണം സുഖപ്പെടുത്തി, നിങ്ങളുടെ വാക്കുകൾ ആശ്വാസം നൽകി, നിങ്ങളുടെ പ്രവൃത്തികൾ പ്രചോദനം നൽകി. നിങ്ങൾക്ക് മനോഹരമായ ഒരു ഡോക്ടർ ദിനം ആശംസിക്കുന്നു.