കല്ലോടി കർമ്മ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ ഉദ്ഘാടനം ചെയ്തു.
ജ്യോതിർഗമയ കോ ഒഡിനേറ്റർ കെ.എം ഷിനോജ് സമ്മതപത്രം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി.സംഘം പ്രസിഡന്റ് സന്തോഷ് ഒ.എക്സ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ഗ്രാമപഞ്ചായത്ത് അംഗം ജോർജ് പടക്കൂട്ടിൽ,കെ എം അഗസ്റ്റിൻ ,പ്രീത മോഹൻ ,റോജി ജോസ്. ഗീതാ സതീശൻ ,രാജേഷ് എ ആർ ,ബിനോയി ബേബി എന്നിവർ സംസാരിച്ചു.
ചേർന്ന യോഗത്തിന് ബാബുരാജ് എം സ്വാഗതവും ബാലൻ പാറക്കൽ നന്ദിയും പറഞ്ഞു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍