മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ കോളേജിലെ കെട്ടിട ഭാഗം തകർന്ന് ഒരു ജീവൻ നഷ്ടപ്പെട്ട സംഭവം ഏറ്റവും ദുഃഖകരവും പ്രതിഷേധാർഹവും ആണ്.ഈ ദുരന്തത്തിന് വഴിവെച്ചത് ആരോഗ്യ മന്ത്രിയുടെയും ആരോഗ്യ വകുപ്പിന്റെയും നിരുത്തരവാദിത്യാപരമായ സമീപനമാണ്.ഇത് സംസ്ഥാന ആരോഗ്യ രംഗത്തെ ഗുരുതരമായ പ്രതിസന്ധിയും ഭരണ പരമായ അനാസ്ഥയും തുറന്നു കാട്ടുന്നു എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.മോഹൻ ദാസ് കോട്ടകൊല്ലി, എം.ഒ. ദേവസ്യ, ഫൈസൽ പാപ്പിന, ഷിജു ഘോപാൽ, സുന്ദർ രാജ് എടപ്പെട്ടി, കെ. പത്മനാഭൻ, രവീന്ദ്രൻ മാണ്ടാട്, സജി മണ്ഡലത്തിൽ, ഉഷ തമ്പി, ശാന്തമ്മ തോമസ്, പ്രസന്ന, വിനായകൻ, നിഷീദ്, ബഷീർ മടക്കി, ഷൈജു, വേണുഗോപാൽ, അനീഷ് കാര്യമ്പാടി, തോമാച്ചൻ പറളി കുന്ന്, അന്ത്രു, ദാമോദരൻ എന്നിവർ സംസാരിച്ചു,

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ
മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്







