പനമരം – നടവയൽ റോഡിൽ വാഴ നട്ട് പൗരസമിതിയുടെ പ്രതിഷേധം

പനമരം : ജില്ലയിലെ പ്രധാന പാതകളിൽ ഒന്നായ പനമരം – ബത്തേരി റോഡിലെ നടവയൽ വരെയുള്ള ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പനമരം പൗരസമിതി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. പനമരം പാലം കവലമുതൽ പുഞ്ചവയൽ വരെയുള്ള രണ്ടുകിലോമീറ്ററോളം ഭാഗം പാടെ തകർന്നും ഗർത്തങ്ങൾ രൂപപ്പെട്ടും കാൽനടയാത്ര പോലും ദുഃസ്സഹമായി കിടക്കുകയാണ്. വാഹനങ്ങൾ കുഴികളിൽ ചാടി അപകടത്തിൽപ്പെടുകയും യാത്രക്കാരുടെ നടുവൊടിക്കുകയുമാണ്. വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടക്കുന്ന റോഡിലെ കുഴികൾ താൽകാലികമായെങ്കിലും അടയ്ക്കാത്തതിലായിരുന്നു പൗരസമിതിയുടെ പ്രതിഷേധം.

വർഷങ്ങൾക്കുമുമ്പ് ബീനാച്ചി മുതൽ തുടങ്ങിയ റോഡ് പ്രവൃത്തി ഇനിയും പനമരത്തേക്ക് എത്തിയിട്ടില്ല. റീ-ടെണ്ടർ പൂർത്തീകരിച്ച് മാസങ്ങൾക്ക് മുമ്പ് നടവയൽ മുതൽ റോഡ് നിർമാണം ആരംഭിച്ചത് മാത്രമാണ് ഏക ആശ്വാസം. കൈവരികൾ തകർന്നും ബലക്ഷയം സംഭവിച്ചും അപകടക്കെണിയിലായ പനമരം ചെറിയ പാലത്തിന് മുകളിൽ മുമ്പ് പൗരസമിതി പ്രവർത്തകരുടെ ശവപ്പെട്ടിയേന്തി റീത്ത് വെച്ചുള്ള പ്രതിഷേധത്തിന് പിന്നാലെയായിരുന്നു പുതിയ പാലം പണി തുടങ്ങിയത്. പാലത്തിൻ്റെ നിർമാണം പുരോഗമിക്കുകയാണ്. ഇപ്പോൾ ഇതുവഴി വൺവേ ആയാണ് വാഹനങ്ങൾ കടന്നുപോവുന്നത് ഇവിടം ചെളിക്കുളവുമാണ്.

സുൽത്താൻബത്തേരി, പുൽപ്പള്ളി, നീർവാരം, കേണിച്ചിറ തുടങ്ങി പ്രദേശങ്ങളിലേക്ക് ഒട്ടേറെ സ്വകാര്യ, കെഎസ്ആർടിസി ബസ്സുകൾ സർവീസ് നടത്തുന്ന പാതയിലാണ് ഈ ദുരവസ്ഥ. കുഴികൾക്കു പുറമേ റോഡിലെ പല ഭാഗങ്ങളിലും കലുങ്കുകളും റോഡോരവും ഇടിഞ്ഞ് ആംബുലൻസുകൾ ഉൾപ്പെടെ ഇപ്പോൾ അപകടക്കെണിയിലാണ് ഇതുവഴി കടന്നുപോവുന്നത്. ഗതാഗത തടസ്സവും പതിവാണ്. റോഡിൻ്റെ ദുർഘടാവസ്ഥയ്ക്ക് അടിയന്തിര പരിഹാരം കണ്ടില്ലെങ്കിൽ ഉപരോധമുൾപ്പെടെയുള്ള ജനകീയ സമരവുമായി മുന്നിട്ടിറങ്ങുമെന്ന് പൗരസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.

സമരം പനമരം പൗരസമിതി ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ ഉദ്ഘാനം ചെയ്തു. കൺവീനർ റസാഖ് സി. പച്ചിലക്കാട് അധ്യക്ഷത വഹിച്ചു. വിജയൻ മുതുകാട്, ടി. ഖാലിദ്, എം.ഡി. പത്മരാജൻ, സത്യൻ കാളിന്ദി, അസീസ് പൊന്നാന്തിരി തുടങ്ങിയവർ സംസാരിച്ചു.

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

ഹാൻഡ്‌ബോൾ സെലക്ഷൻ ട്രയൽസ്

ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജൂനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. മെയ് 2 രാവിലെ 8 മുതൽ വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷനിൽ 2013 ജനുവരി

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.