എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ

ഉജ്ജ്വലം സമഗ്ര ഗുണമേന്മ വിദ്യാദ്യാസ പദ്ധതി എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും 1.35 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച മള്‍ട്ടി പര്‍പസ് ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ (ജൂലൈ 5) രാവിലെ 10 ന് മാനന്തവാടി ജി.വി. എച്ച്.എസ്.എസില്‍ പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു നിര്‍വഹിക്കും. ഉജ്ജ്വലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍. സി, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവിദ്യാര്‍ത്ഥികളെയും എല്‍. എസ്. എസ്, എന്‍.എം.എം.എസ്, യു.എസ്.എസ് വിജയം കൈവരിച്ച വിദ്യാര്‍ഥികളെയുംആദരിക്കും.
മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. കെ രത്‌നവല്ലി അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എം.എല്‍.എഎക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്യും. സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി,

മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, മാനന്തവാടി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, മാനന്തവാടി-പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ജസ്റ്റിന്‍ ബേബി, ഗിരിജ കൃഷ്ണന്‍, തിരുനെലി- തവിഞ്ഞാല്‍- തൊണ്ടര്‍നാട്- വെള്ളമുണ്ട- എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി ബാലകൃഷ്ണന്‍, എല്‍സി ജോയി, അംബിക ഷാജി, സുധി. രാധാകൃഷ്ണന്‍, അഹമ്മദ് കുട്ടി ബ്രാന്‍, ലക്ഷ്മി ആലക്കാമുറ്റം, മാനന്തവാടി ജി.വി.എച്.എസ്.എസ് പ്രിന്‍സിപ്പാള്‍ പി.സി തോമസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.സുനില്‍ കുമാര്‍, ജനപ്രതിനിധികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വനിതകളെ മുഖ്യധാരയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍
മാതൃകാപരം: അഡ്വ പി.കുഞ്ഞായിഷ

വനിതകളെ മുഖ്യധാരയിലെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ പി. കുഞ്ഞായിഷ. വനിതാ കമ്മീഷന്‍ തരിയോട് ഗ്രാമപഞ്ചായത്തിന്റെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ജാഗ്രത സമിതി പരിശീലന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായി. ജാഗ്രത പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കെ സുനില്‍കുമാര്‍ ക്ലാസ് എടുത്തു. വനിതകളും കുട്ടികളും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ വാര്‍ഡ്തല ജാഗ്രത സമിതികളിലൂടെ പരിഹരിക്കപ്പെടുകയും അല്ലാത്തവ പഞ്ചായത്ത്തല ജാഗ്രത സമിതിയിലേക്ക് നല്‍കി പരിഹാരം കണ്ടെത്താന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എന്‍.ജി ജിഷ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, അംഗങ്ങളായ കെ.വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മഠത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വേര്‍ഡ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാധാ മണിയന്‍, സെക്രട്ടറി ഇന്‍- ചാര്‍ജ് കെ.ഹംസ എന്നിവര്‍ സംസാരിച്ചു.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.