ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കളേ്രക്ടറ്റില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പുന്നപ്പുഴയിലെ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ദുരന്ത ബാധിതരോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്കായി (220) 13.3 കോടിയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കി.
ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തിര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്‍കി. പരിക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കി. യോഗത്തില്‍ ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി. എം കെ. ദേവകി, സബ് കളക്റ്റര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്റ്റര്‍ അര്‍ച്ചന പി.പി, ചൂരല്‍മല പുനരധിവാസ സ്‌പെഷ്യല്‍ ഓഫീസര്‍ മന്‍മോഹന്‍ സി.വി, ഡി.ഡി.എം എ സ്‌പെഷ്യല്‍ ഓഫീസര്‍ അശ്വിന്‍ പി കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

ഓഫീസ് കെട്ടിടം മാറ്റി.

കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡിന്റെ വയനാട് ജില്ലാ കമ്മറ്റി ഓഫീസ് കല്‍പ്പറ്റ പിണങ്ങോട് റോഡിലെ എം.എ കെട്ടിടത്തിലേക്ക് മാറ്റിയതായി ചെയര്‍മാന്‍ അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു

തൈക്കാട്: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിത പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ തൈക്കാട് ഗവ ഗസ്റ്റ് ഹൗസില്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ പത്താം ക്ലാസ്, പ്ലസ് ടു, എം.ബി.എ, സി. എം.എ കോഴ്‌സുകളില്‍

ഡോക്ടര്‍ നിയമനം

ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. പീഡിയാട്രീഷ്യന്‍, ഇ.എന്‍.ടി, ഗൈനക്കോളജിസ്റ്റ്, പാലിയേറ്റീവ് മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ഒഫ്താല്‍മോളജി, സൈക്യാട്രി, പി.എം.ആര്‍, ഡെര്‍മറ്റോളജി (അര്‍ബന്‍ പോളി ക്ലിനിക്) വിഭാഗങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളില്‍

വനിതാ ശാക്തീകരണത്തിന് കരുത്തേകി ജാഗ്രതാ സമിതി പരിശീലനം

കാവുംമന്ദം: ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വനിതാ കമ്മീഷന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി സംസ്ഥാന വനിതാ കമ്മീഷന്റെയും തരിയോട് ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ജാഗ്രത സമിതി പരിശീലന സെമിനാർ സംഘടിപ്പിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത്

ലീഗല്‍ അഡൈ്വസര്‍-ലീഗല്‍ കൗണ്‍സിലര്‍ നിയമനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. നിയമ ബിരുദവും അഭിഭാഷകരായി അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് ലീഗല്‍ അഡൈ്വസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 21-45 നുമിടയില്‍. നിയമ

വീണ ജോർജിന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വീണ ജോർജ് രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ ജോയ് തൊട്ടിത്തറ അദ്യക്ഷത വഹിച്ച ചടങ്ങിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.