കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിങ്കുറ്റി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവ അനുമോദനവും കെട്ടിടോദ്ഘാടനവും പട്ടികജാതി പട്ടികവർഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.
ഒരു കോടി രൂപ ചെലവിൽ
രണ്ട് ക്ലാസ് മുറികൾ, സ്റ്റാഫ് മുറി, ശുചിമുറി എന്നിവയടക്കം 241.70 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ
ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പ്രത്യേകം റാമ്പും ടോയിലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സർക്കാർ സ്കൂളുകളിലും അടിസ്ഥാന സൗകര്യമുണ്ടെന്നും
സ്കൂളുകൾക്ക് പുതിയ കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, പ്രൊജക്ടറുകൾ എന്നിവ തയ്യാറാക്കി ആധുനിക രീതിയിലേക്ക് സ്കൂളുകളെ മാറ്റുന്നതിനായി നടപടിക്രമങ്ങൾ ദ്രുത ഗതിയിൽ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ അധ്യാപകരും രക്ഷിതാക്കളും ജാഗ്രത പാലിക്കണം.
കുട്ടികളെ തിരുത്താൻ പിടിഎ അധ്യാപകർക്കൊപ്പം നിൽക്കണമെന്നും മന്ത്രി കേളു കൂട്ടിച്ചേർത്തു.
ടി സിദ്ദീഖ് എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി റെനീഷ്, വാർഡ് മെമ്പർമാരായ അനിത ചന്ദ്രൻ, ജീന തങ്കച്ചൻ, സുരേഷ് മാസ്റ്റർ, സ്കൂൾ പ്രിൻസിപ്പാൾ സി എം ലിജി, പ്രധാനാധ്യാപിക ബീന മാണിക്കോത്ത്, പിഡബ്ല്യൂഡി എക്സിക്യുട്ടിവ് എൻജീനിയർ എൻ ശ്രീജിത്ത്, എസ്എംസി ചെയർമാൻ ജോസ് മേട്ടയിൽ, സ്റ്റാഫ് സെക്രട്ടറി സജി ആന്റോ, പിടിഎ പ്രസിഡന്റ് കെ എസ് ജിതേഷ് കുമാർ, അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ
പങ്കെടുത്തു.