വൈത്തിരി ഗ്രാമപഞ്ചായത്ത് ആവിഷ്‌കരിച്ച ‘പോഷൺ വൈത്തിരി’ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം വി വിജേഷ് നിർവഹിച്ചു. ഗ്രാമപഞ്ചായത്തിൽ അഞ്ച് വയസിന് താഴെ തൂക്കക്കുറവുള്ള കുട്ടികളിലെ പോഷകാഹാരക്കുറവ് തടയുക, കുട്ടികളുടെ ആരോഗ്യവളർച്ച ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ജനനം മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളുടെ സ്ക്രീനിംഗ്, പോഷണ ബോധവത്കരണം, പ്രതിമാസ മെഡിക്കൽ പരിശോധന, ഹെൽത്തി കുക്കീസ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ് അദ്ധ്യക്ഷത വഹിച്ചു.
വൈത്തിരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ ഒ ദേവസ്സി, കെ കെ തോമസ്, ഒ ജിനിഷ, അംഗങ്ങളായ ജോഷി വർഗീസ്, ബി ഗോപി, മേരിക്കുട്ടി മൈക്കിൾ, കെ ആർ ഹേമലത, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എസ് സജീഷ്, ഐസിഡിഎസ് സൂപ്പർവൈസർ ടിന്റു കുര്യൻ എന്നിവർ സംസാരിച്ചു.