പൊഴുതന ആറാം മൈൽ ഡി.വൈ.എഫ്.ഐ മേൽമുറി യൂണിറ്റ് കമ്മിറ്റി എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ എം.എൽ.എ യും സി.പി.ഐ.എം വയനാട് ജില്ലാ കമ്മിറ്റിയംഗവുമായ സി.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ഹർഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ അച്ചൂരാനം ലോക്കൽ സെക്രട്ടറി ജെറീഷ്, ബ്ലോക്ക് കമ്മിറ്റി അംഗം ആഷിഖ്, ജുമൈലത്ത്, എം. സെയ്ദ് എന്നിവർ സംസാരിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






