കൽപ്പറ്റ: മുണ്ടക്കൈ – ചൂരൽമല ദുരന്തവുമായി സർക്കാറും രാഷ്ട്രീയ പാർട്ടികളും ആഴ്ച്ചകൾക്കുള്ളിൽ പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ സാങ്കേതികത്വം പറഞ്ഞ് ഒരു വർഷം നീട്ടികൊണ്ട് പോയത് നീതീകരിക്കാനാവില്ലെന്ന് എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് എ.യൂസഫ്.
കൽപ്പറ്റ മണ്ഡലം കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
ടൗൺഷിപ്പെന്നും മാതൃകാ വീടെന്നൊക്കെ പറയുന്നു എന്നതല്ലാതെ എല്ലാം കടലാസിൽ മാത്രം ചുരുങ്ങുകയാണ്. ഉത്തരവാദിത്വപ്പെട്ട സർക്കാറും പ്രതിപക്ഷവും ഒരു വർഷമായിട്ടും വാക്ക് തർക്കങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ പ്രഖ്യാപിച്ച മൂന്നൂറ് രൂപ ദിവസവേദനത്തിനും ആറായിരം രൂപ വീട്ടു വാടകയ്ക്കും വേണ്ടി ഇരകൾ നിരന്തരം സമരം ചെയ്യേണ്ടി വരുന്നതും പ്രതിഷേധിക്കുന്നവർക്കെതിരെ കേസെടുക്കുന്നതും അവർ അനുഭവിച്ച ദുരന്തത്തേക്കാൾ വലുതാണ്. എന്ത് ന്യായം പറഞ്ഞാലും മഹാദുരന്തത്തിൻ്റെ ഇരകൾക്കായി പിരിച്ചെടുത്ത കോടിക്കണക്കിന് രൂപയുടെ കണക്ക് ജനങ്ങൾക്കു മുൻപിൽ സർക്കാറും രാഷ്ട്രീയ പാർട്ടികളും പറയേണ്ടിവരും.
ഇനിയും അവരെ ബുദ്ധിമുട്ടിക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണമെന്നും എത്രയും വേഗം അവരെ പുനരധിവിസിപ്പിക്കാനുള്ള നടപടി സർക്കാർ കൈ കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കരീം മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജാഫർ എം,റഫീഖ് ബട്ട്,നൗഷിർ , ജാഫർ.വി എന്നിവർ സംസാരിച്ചു.

തിളച്ചുമറിഞ്ഞ് വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ, തേങ്ങയുടെ വിലയും കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് വെളിച്ചെണ്ണ വില. ചില്ലറ വിൽപന ലിറ്ററിന് 450 രൂപ വരെ ഉയർന്നു.മൊത്തവിൽപന ലിറ്ററിന് 400 രൂപയോളമെത്തി. ഇതോടെ ഓണവിപണിയിൽ വെളിച്ചെണ്ണ വില തിളച്ചുമറിയുമെന്നുറപ്പായി. ലിറ്ററിന് 500 രൂപ വരെ ഉയരാൻ