പടിഞ്ഞാറത്തറ: സുഹൃത്തുക്കളോടൊപ്പം കുളത്തിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. വെണ്ണിയോട് മെച്ചന കിഴക്കയിൽ അജയ് കൃഷ്ണ (19) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെ അരമ്പറ്റകുന്ന് മാന്തോട്ടത്തിലെ ബ്ലോക്ക് പഞ്ചായത്ത് കുളത്തിലാണ് അപകടം സംഭവിച്ചത്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ച റിയിൽ. അച്ഛൻ: സന്തോഷ് (മനോഹരൻ), അമ്മ: ഷീജ.
സഹോദരൻ: കൃഷ്ണ,അക്ഷയ് .

യുക്തധാര പരിശീലനം നടത്തി
പനമരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായ എൻജിനീയർമാർ, ഓവർസിയർമാർ, അക്കൗണ്ടന്റുമാർ എന്നിവർക്കായി യുക്തധാര സംബന്ധിച്ച ദ്വിദിന പരിശീലനം സംഘടിപ്പിച്ചു. പദ്ധതിയിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയർ സംബന്ധിച്ചായിരുന്നു പരിശീലനം. പനമരം