കമ്പളക്കാട് :
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പതിനൊന്നായിരത്തിലധികം മദ്റസകളിൽ ഇന്ന് മുഅല്ലിം ഡേ ആചരിക്കുകയാണ്. കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ നടന്ന ദിനാചരണം മഹല്ല് പ്രസിഡണ്ടും ഡബ്ല്യു.എം.ഒ ജനറൽ സെക്രട്ടറിയുമായ കെ.കെ അഹ് മദ് ഹാജി ഉദ്ഘാടനം ചെയ്തു. വി.പി ശുക്കൂർ ഹാജി അദ്ധ്യക്ഷനായി. ഖത്തീബ് ഉവൈസ് വാഫി പ്രമേയ പ്രഭാഷണം നടത്തി , മജീദ് മണിയോടൻ, പി.ടി അശ്റഫ് ഹാജി, സി.എച്ച് ഹംസ ഹാജി , പത്തായക്കോടൻ മൊയ്തു ഹാജി, മോയിൻ മൗലവി സംസാരിച്ചു. മജ് ലിസുന്നൂറിന് കെ.മുഹമ്മദ് കുട്ടി ഹസനി നേതൃത്വം നൽകി. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി കമ്പളക്കാട് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സാജിദ് വാഫി നന്ദിയും പറഞ്ഞു

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






