സുരേഷ് ഗോപി നായകനായെത്തിയ ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരള എന്ന് ചിത്രത്തിന് മികച്ച അഭിപ്രായം. കോർട്ട റൂം ഡ്രാമയായെത്തിയ ചിത്രത്തിലെ നായിക അനുപമ പരമേശ്വരനാണ്. നായകനായെത്തിയ സുരേഷ് ഗോപിയുടെ ഫയർബ്രാൻഡ് പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിച്ചതെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. അനുപമയും അവരുടെ റോൾ മികച്ചതാക്കിയെന്നാണ് സിനിമ കണ്ടവർ അഭിപ്രായപ്പെടുന്നത്.
അഡ്വേക്കറ്റ് ഡേവിഡ് ആബേൽ ഡോണോവന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ജാനകി വിദ്യാധരന്‍ എന്ന കഥാപാത്രമാണ് അനുപമയുടേത്. വമ്പൻ ഡയലോഗുകളും മികച്ച അഭിനയമുഹൂർത്തങ്ങളും സുരേഷ് ഗോപിക്കുണ്ടെന്നാണ് ആദ്യ റിപ്പോർട്ടുകൾ. സാമൂഹിക പ്രതിബന്ധതയുള്ള തിരക്കഥയെ അതിന്റെ തീവ്രതയിൽ തന്നെ അവതരിപ്പിക്കാൻ സിനിമക്ക് സാധിക്കുന്നുണ്ടെന്നും അഭിപ്രായങ്ങളുണ്ട്.