വെൺമണി: പുതുതലമുറയ്ക്ക് അജ്ഞാതമായ നെൽകൃഷിയുടെ ബാലപാഠങ്ങളുമായി 2025-2026 അദ്ധ്യയന വർഷത്തെ തനത് പ്രവർത്തനമായ കരനെൽകൃഷിക്ക് പ്രാരംഭം കുറിച്ച് വെൺമണി.എ. എൽ .പി സ്ക്കൂളിലെ കുരുന്നുകൾ. കാവിൽ പാടം തറവാട്ടിലെ കാരണവരായ കേളു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. കെ. പ്രേമചന്ദ്രൻ മാസ്റ്റർ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തി. പിടിഎ ഭാരവാഹികളും പ്രദേശവാസികളും പ്രവർത്തനത്തിന്റെ ഭാഗമായി.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ