കോട്ടത്തറ: വാളൽ ഗ്രാമ ചൈതന്യ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീഷ്ണു കെ.സി, ശിവമിത്ര.അർ, ഫാത്തിമത്തുൽ ആദില, ഗൗരിലക്ഷ്മി കെ.പി, ആൻലിയ സനോജ്, അലീഷ പി.എൻ, ഗ്ലോറി റോസ് ആന്റണി എന്നിവരെ അനുമോദിച്ചു. അനുമോദന സദസ്സ് വൈത്തിരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ബാബു ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് രശ്മി ജോസഫ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി വിനോദ് കെ.കെ ,സുരേഷ് ബാബുവാളൽ, നിതിൻ പി.വി ,മധു എസ് നമ്പൂതിരി, അഖില അമൽജിത്ത് എന്നിവർ സംസാരിച്ചു. വായന മത്സരത്തിന്റെ ഭാഗമായി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







