ഉറക്കത്തിൽ മരണപ്പെടാനുള്ള കാരണങ്ങൾ ഇതാണ്

ലോകത്ത് മനുഷ്യരുടെ മരണത്തിന് പല പല കാരണങ്ങളുണ്ട്. രോഗം മൂലം, അപകടത്തിലൂടെ, ആത്മഹത്യയിലൂടെ അങ്ങനെ മരണത്തിന് വ്യത്യസാത കാരണങ്ങളാണ്. എന്നാൽ ചില മരണങ്ങൾ സമാന കാരണങ്ങൾക്കൊണ്ട് സംഭവിക്കാം. എന്നാൽ ഉറക്കത്തിൽ മരണപ്പെട്ടു പോവുന്നവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. ഉറക്കത്തിലുണ്ടാകുന്ന മരണങ്ങൾ മറ്റ് മരണങ്ങളെ അപേക്ഷിച്ച് ശാന്തമായവയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് പൊതുവെ ഉറക്കത്തിലുള്ള മരണങ്ങൾ സംഭവിക്കുന്നത് എന്ന് നോക്കാം.

ഹാർട്ട് അറ്റാക്ക്
ഉറക്കത്തിൽ ആളുകൾ മരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമായി കണക്കാക്കുന്നത് ഹാർട്ട് അറ്റാക്കിനെയാണ്. പെട്ടെന്നുണ്ടാകുന്ന ഹാർട്ട് അറ്റാക്ക് ഉറക്കത്തിലാണെങ്കിൽ മരണത്തിന് കാരണമാകാറുണ്ട്.

അരിത്മിയ
ഹൃദയസ്പന്ദനങ്ങളിൽ വ്യതിയാനം വരുന്ന അവസ്ഥയെ ആണ് ‘അരിത്മിയ’ എന്ന് വിളിക്കുന്നത്. ചിലപ്പോൾ ധ്രുതഗതിയിൽ ഹൃദയം മിടിക്കുന്ന അവസ്ഥയാകാം അത്, അതല്ലെങ്കിൽ വളരെ പതിയെ ആകുന്ന അവസ്ഥയാകാം. എങ്ങനെ ആണെങ്കിലും അസാധാരണമായി ഹൃദയം മിടിക്കുന്ന അവസ്ഥയാണ് ‘അരിത്മിയ’.
ഹൃദയത്തെ ബാധിക്കുന്ന അരിത്മിയ ഉറക്കത്തിൽ പെട്ടെന്നുണ്ടാകുന്ന മരണത്തിന് കാരണമാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

സ്‌ട്രോക്ക്
തലച്ചോറിലേക്ക് രക്തപ്രവാഹം നിലയ്ക്കുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക്. സ്‌ട്രോക്കുകൾ ശരീരത്തെ തളർത്തുന്നത് മുതൽ മരണത്തിന് വരെ കാരണമാകാറുണ്ട്. തലച്ചോറിലേക്ക് ആവശ്യത്തിന് രക്തം ലഭിക്കാത്ത അവസ്ഥ ഇതുമൂലം ഉണ്ടാകുന്നു. ലോകത്ത് ആകെ മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്ക് മൂലമുള്ള മരണങ്ങൾക്ക്. മസ്തിഷ്‌ക കോശങ്ങൾക്ക് മതിയായ ഓക്‌സിജൻ ലഭിക്കാതെ വരുന്നത് ശരീരത്തെ മുഴുവനായും ബാധിക്കുന്നു. ഉറക്കത്തിൽ മരണം സംഭവിക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണമായി സ്‌ട്രോക്കിനെ കണക്കാക്കുന്നു.

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം

സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ

സംസ്ഥാന എക്‌സൈസ് കലാ-കായിക മേള ലോഗോ പ്രകാശനം ചെയ്തു.

ജില്ലയില്‍ ഒക്ടോബര്‍ 17 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന 21-മത് സംസ്ഥാന എക്‌സൈസ് കലാ-കായിക മേളയുടെ ലോഗോ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു പ്രകാശനം ചെയ്തു. മന്ത്രിയുടെ ഓഫീസില്‍ നടന്ന ലോഗോ

വാളേരി സ്വദേശി മൂവാറ്റുപുഴയിൽ മുങ്ങി മരിച്ചു

വളേരി: വാളേരി സ്വദേശിയായ യുവ എഞ്ചിനിയർ വളേരി ഇടുകുനിയിൽ അർജ്ജുൻ(23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് മൂവാറ്റുപുഴ രാമമംഗലം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. പിതാവ്: നാരായണൻ, മാതാവ്: പത്മിനി, സഹോദരൻ:

കാസർകോട് 13 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് അറസ്റ്റിൽ

കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തന്നെ പിതാവ് വീട്ടില്‍

വോട്ടു ചോരിക്കെതിരെ ഒപ്പ് ശേഖരണം

വോട്ടു ചോരിക്കെതിരെ വൈത്തിരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഒപ്പ് ശേഖരണം നടത്തി. തരിയോട് മണ്ഡലം കാവുമന്ദം ടൗണിലായിരുന്നു ഒപ്പ് ശേഖരണ പരിപാടി സംഘടിപ്പിച്ചത്. സാധാരണക്കാരൻറെ സമ്മതിദാനാവകാശം കള്ളത്തരത്തിലൂടെ തട്ടിയെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം

എം.ടി. ബി കേരള ട്രാക്ക് പരിശോദന നടത്തി

മാനന്തവാടി: എട്ടാമത് എം.ടി. ബി കേരള ഇൻ്റർനാഷണൽ സൈക്ലിംഗ് ടൂർണമെൻ്റിൻ്റെ ട്രാക്ക് പരിശോദന മാനന്തവാടി പ്രിയദർശിനി എസ്റ്റേറ്റിൽ വെച്ച് നടന്നു. തുടർന്ന് ട്രാക്കുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച പട്ടിക ജാതി – പട്ടിക വർഗ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.