കല്പറ്റ എംഎൽഎ ടി സിദ്ദിഖിന്റെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ മടക്കിമല-കിണ്ടിപ്പാറ- ഇസി മുക്ക്-കമ്പളക്കാട് റോഡിന്റെ വശങ്ങളിൽ മണ്ണ് ഫില്ലിംഗ് കോൺക്രീറ്റ് ഡ്രൈനേജ് & ഫൂട്ട്പാത്ത് നിർമാണ പ്രവൃത്തിക്ക് 22 ലക്ഷം രൂപയും
വൈത്തിരി ഗ്രാമപഞ്ചായത്തിലെ തളിമലപ്പാലം ജിഎച്ച്എസ് കരിമ്പിൻകണ്ടി- ഐഎച്ച്ഡിപി കോളനി റോഡിലെ സെയ്തലവി വീട് പരിസരം മുതൽ റോഡിന്റെ വശങ്ങൾ കെട്ടാൻ മണ്ണ് ഫില്ലിംഗ് പ്രവർത്തിക്കായി 10 ലക്ഷം രൂപയും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട്കുന്ന്-ജൂബിലി റോഡിന്റെ വശങ്ങൾ കെട്ടാൻ മണ്ണ് ഫില്ലിംഗ് പ്രവർത്തിക്കായി 20 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു.
മന്ത്രി ഒ ആർ കേളുവിന്റെ ആസ്തി വികസന നിധിയിലുൾപ്പെടുത്തി പനമരം ഗ്രാമപഞ്ചായത്തിലെ പാറപ്പുറം-അയനിമല റോഡ് കോൺക്രീറ്റ് പ്രവൃത്തിക്ക് 15 ലക്ഷയുടെ ഭരണാനുമതി ലഭിച്ചു.