ലോക ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിൽ ഒന്നായ ഹിരോഷിമ ദിനത്തിന്റെ സ്മരണ പുതുക്കി സുൽത്താൻ ബത്തേരി അസംഷൻ ഹൈസ്കൂൾ എസ്പിസി യൂണിറ്റ്. ആണാവായുധങ്ങൾ ലോകത്തിന് എത്ര വലിയ ഭീഷണിയാണെന്ന് യുവതലമുറയെ ഓർമ്മപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. ഹെഡ്മാസ്റ്റർ ബിനു തോമസ്, വയനാട് എസ്പിസി എഡിഎൻഒ മോഹൻദാസ്.കെ എന്നിവർ ചേർന്ന് വെള്ളരിപ്രാവുകളെ പറത്തി. സുഡോക്കു കൊക്കുകളെ നിർമ്മിച്ചും യുദ്ധവിരുദ്ധ സന്ദേശം നൽകിയും ഈ ദിനം വിപുലമായി ആചരിച്ചു.സിവിൽ പോലീസ് ഓഫീസർ ലല്ലു പി.എൽ, സിപിഒ ലിനോജ് ജോസഫ്, ടിന്റു മാത്യു, സ്റ്റാഫ് സെക്രട്ടറി ഷാജു ജോസഫ്, സീനിയർ അസിസ്റ്റന്റ് ട്രീസ തോമസ് എന്നിവർ സംസാരിച്ചു.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‍മെന്റ് (കിക്‌മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







