കാപ്പിക്ക് ഒപ്പം ഈ അസുഖങ്ങളുടെ മരുന്ന് കഴിക്കരുത് പണികിട്ടും

ലോകത്തില്‍ ഏറ്റവും കൂടതല്‍ ആളുകള്‍ കുടിക്കുന്ന പാനീയമാണ് കാപ്പി. ഒരു കപ്പ് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നത് നമുക്ക് ദിവസം മുഴുവന്‍ നീണ്ടു നിൽക്കുന്ന ഊര്‍ജ്ജം പകരുന്നു. എന്നാല്‍ കാപ്പി കുടിക്കുമ്പോഴും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മരുന്നിനൊപ്പം കാപ്പി കുടിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഇനി പറയുന്ന കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം.
വിദഗ്ദര്‍ പറയുന്നതനുസരിച്ച് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ചില മരുന്നുകളില്‍ വലിയ സ്വാധീനം ചെലുത്തിയേക്കാം. കാപ്പി ചില മരുന്നുകളുമായി ചേര്‍ന്നാല്‍ അവയുടെ ഫലപ്രാപ്തി കുറയ്ക്കുകയോ പാര്‍ശ്വഫലങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയോ ചെയ്‌തേക്കാം.

പനിക്കുള്ള ഒടിസി മരുന്നുകൾ
കുറിപ്പടിയില്ലാതെ വാങ്ങാൻ കഴിയുന്ന മരുന്നുകളാണ് ഒടിസി മരുന്നുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) പ്രകാരം വേദന, ചുമ, ജലദോഷം, വയറിളക്കം, മലബന്ധം, മുഖക്കുരു തുടങ്ങിയ സാധാരണ രോഗങ്ങൾക്കും അവയുടെ ലക്ഷണങ്ങൾക്കും ചികിത്സിക്കാൻ ഇവ ഉപയോഗിക്കാറുണ്ട്. കഫീനിന്റെ പ്രത്യേക ഗുണങ്ങളിലൊന്നായ സ്യൂഡോഎഫെഡ്രിന്‍ പോലുള്ളവ ഹൃദയമിടിപ്പ്, വിറയല്‍, ഉറക്കമില്ലായ്മ തുടങ്ങിയ ഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും കേന്ദ്ര നാഡീവ്യവസ്ഥയെ വേഗത്തിലാക്കുകയും ചെയ്യും. മരുന്നുകളോടൊപ്പം കാപ്പി കുടിക്കുമ്പോള്‍ ഈ ഫലങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ, ചില മരുന്നുകളിൽ കഫീന്‍ ചേര്‍ത്തിട്ടുള്ളതിനാല്‍ ഇത് അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ

സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു.

41-ാമത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായിക മേള സമാപിച്ചു. പാലക്കാട് ഗവ ടെക്‌നിക്കൽ ഹൈസ്‌കൂൾ 79 പോയിന്റുകളോടെ ഓവറോൾ ചാമ്പ്യന്മാരായി. എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ നടന്ന മേളയുടെ സമാപന പരിപാടി ജില്ലാ

വൈദ്യുതി മുടങ്ങും

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള കൃഷ്ണഗിരി, പാതിരിപ്പാലം, കൊളഗപ്പാറ ഉജാലപ്പടി ഭാഗങ്ങളിൽ നാളെ (ജനുവരി 12) രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വൈദ്യുതി മുടങ്ങും Facebook Twitter WhatsApp

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം. കെ എം ഷാജി

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്.അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Facebook Twitter WhatsApp

തിരുനാൾ സമാപിച്ചു.

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ ആഘോഷം സമാപിച്ചു. ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാനയ്ക്ക് റവ. ഫാദർ റോബിൻസ് കുമ്പളകുഴിയിൽ കാർമികത്വം വഹിച്ചു. കരിമാനി ഇൻഫെൻ്റ് ജീസസ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.