കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

ഓഗസ്റ്റ് 30 വരെ സദ്യയ്ക്ക് ഓർഡർ നൽകാം

ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഓണസദ്യ ഓർഡർ ചെയ്യാനുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ സംരംഭത്തിനാണ് പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നത്. ഓഗസ്റ്റ് 11മുതലാണ് ഓർഡർ തുടങ്ങിയത്.

28 വിഭവങ്ങൾക്ക് 300 രൂപ

രണ്ട് തരത്തിലുള്ള പായസം, കാളൻ, ഓലൻ, അവിയൽ, പച്ചടി, തോരൻ, പുളിയിഞ്ചി, ചിപ്സ്, ശർക്കര ഉപ്പേരി തുടങ്ങി 28 വിഭവങ്ങളാണ് ഓണസദ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 28 വിഭവങ്ങൾ അടങ്ങിയ സദ്യയ്ക്ക് 300 രൂപയാണ് വില. കുടുംബശ്രീ അംഗങ്ങളുടെ മികവും കൈപ്പുണ്യവും ഒത്തിണങ്ങിയ വിഭവങ്ങൾ ആയതിനാൽ സാധാരണക്കാക്കിടയിൽ വമ്പൻ സ്വീകാര്യതയാണ്. വിഭവങ്ങളുടെ എണ്ണം അനുസരിച്ചു 180 രൂപ മുതൽ 300 രൂപ വരെയുള്ള നാല് തരം സദ്യകൾ തെരെഞ്ഞടുക്കാം.

*21 വിഭവങ്ങൾക്ക് 250 രൂപ*

ഉപ്പ്, അച്ചാർ, ശർക്കരവരട്ടി, വറുത്തുപ്പേരി, പുളിയിഞ്ചി, പച്ചടി, കിച്ചടി, അവിയൽ, കൂട്ടുകറി, ഓലൻ, കാളൻ, അടപ്പായസം, ചോറ്, സാമ്പാർ, രസം, മോര്, ഗ്ലാസ്, പപ്പടം, പരിപ്പ് പ്രഥമൻ, തീയൽ, ഇല.

*18 വിഭവങ്ങൾക്ക് 200 രൂപ*

ചോറ്, സാമ്പാർ, കൂട്ടുകറി, അവിയൽ, തോരൻ, കാളൻ, ഉപ്പ്, നാരങ്ങ അച്ചാർ,
ശർക്കര വരട്ടി, വറുത്തുപ്പേരി, പുളിയിഞ്ചി, പച്ചടി, പപ്പടം, രസം,
ഗ്ലാസ്, രണ്ട് തരം പായസം, ഓലൻ.

*16 വിഭവങ്ങൾക്ക് 180 രൂപ*

ചോറ്, സാമ്പാർ, അവിയൽ, കൂട്ടുകറി, അച്ചാർ, പുളിയിഞ്ചി, പച്ചടി, തോരൻ,
പപ്പടം, രസം, പായസം, വറുത്തുപ്പേരി,
ശർക്കര, ഉപ്പേരി, ഗ്ലാസ്, ഉപ്പ്.

*13 കഫെ യൂണിറ്റുകളുടെ കൂട്ടായ്മ*

ജില്ലയിലെ 13 കഫെ കാറ്ററിങ് യൂണിറ്റുകളാണ് ഓണസദ്യയുടെ പാചകം, ഡെലിവറി എന്നിവയ്ക്ക് നേതൃത്വം നൽകുന്നത്. ഗുണമേന്മയും സമയബന്ധിതവുമായ വിതരണം ഉറപ്പാക്കുന്നതിന് ജില്ലാ മിഷൻ പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

*കോൾ സെന്ററുകൾ വഴി ഓർഡർ*

കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി, പനമരം ബ്ലോക്കുകളിലായി നാലു കോൾ സെന്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ മേൽനോട്ടം മൈക്രോ എൻറർപ്രൈസ് കൺസൾട്ടന്റ് ഗ്രൂപ്പുകൾ നിർവഹിക്കുന്നു. പൊതുജനങ്ങൾക്ക് ജില്ലയുടെ ഏതു ഭാഗത്തുനിന്നും എളുപ്പത്തിൽ ഓർഡർ ചെയ്യാവുന്ന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 30 വരെ ഓണസദ്യക്കുള്ള ഓർഡർ സ്വീകരിക്കും.

*ഈ നമ്പറുകളിൽ വിളിച്ചു ഓർഡർ നൽകാം*

കൽപ്പറ്റ ബ്ലോക്ക്‌- 9605293982
മാനന്തവാടി ബ്ലോക്ക്‌- 7510840896
ബത്തേരി ബ്ലോക്ക്‌- 7902391934
പനമരം ബ്ലോക്ക്‌- 9207807357.

വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു.

മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. റിപ്പണ്‍ 52 സെന്റ് ജോസഫ് ചര്‍ച്ച് ഹാളില്‍ നടന്ന കലോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തില്‍ മുന്നേറുന്ന വിഭിന്നശേഷിക്കാരെ

ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് തുക കൈമാറി

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കേരള വാട്ടര്‍ അതോറിറ്റി റിട്ടേര്‍ഡ് എന്‍ജിനിയേഴ്‌സ് അസോസിയേഷന്‍ 25.67 ലക്ഷം രൂപ കൈമാറി. ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് കൈമാറിയ 20 ലക്ഷം രൂപയ്ക്ക് പുറമെ 5.67

ലോക മാനസികാരോഗ്യ ദിനാചരണവും കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് പ്രോഗ്രാമും സംഘടിപ്പിച്ചു

പൊഴുതന:ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ വയനാട്, ചൈൽഡ് ഹെല്പ് ലൈൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ട്രൈബൽ വകുപ്പിന്റെ സഹകരണത്തോടെ

മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി.

മീനങ്ങാടി: അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1360 രൂപ

റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. പവന് ഒറ്റയടിക്ക് 1360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 89,680 രൂപയാണ്. ഗ്രാമിന് 170 രൂപയാണ് കുറഞ്ഞത്. 11,210 രൂപയാണ് ഒരു ഗ്രാം

ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം; എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക പടർത്തി അമീബിക് മസ്തിഷ്‌കജ്വരം. എട്ട് ദിവസത്തിനിടെ 10 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ അഞ്ച് പേർക്ക് രോഗം ബാധിച്ചത് തിരുവനന്തപുരത്താണ്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.