സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 9,305 രൂപയും പവന് 80 രൂപ താഴ്ന്ന് 74,440 രൂപയുമായി.ശനിയാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഉയർന്നതിനു ശേഷമാണ് ഇന്നത്തെ നേരിയ കുറവ്.ചെറുകാരറ്റുകളും വെള്ളിയും 18 കാരറ്റ് സ്വർണത്തിന് ഇന്ന് ഗ്രാമിന് അഞ്ച് രൂപ കുറഞ്ഞ് 7,640 രൂപയായി. 14 കാരറ്റിന് 5,950 രൂപയിലാണ് വ്യാപാരം. അതേസമയം, വെള്ളി വില ഇന്ന് കയറ്റത്തിലാണ്. ഗ്രാമിന് രണ്ട് രൂപ വർധിച്ച് 124 രൂപയിലെത്തി.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







