കൽപ്പറ്റ:ചുരത്തിലെ യാത്രാ തടസം രണ്ടു ദിവസം പിന്നിട്ടിട്ടും കോഴിക്കോട് കളക്ടറെ കൊണ്ടു പോലും ഫലപ്രദമായി ഇടപെടുവിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയും വയനാട്ടിലെ മന്ത്രിയും വയനാടിന്റെ ചാർജുള്ള മന്ത്രിയും നോക്കുകുത്തികളായി മാറിയെന്ന് കെപിസിസി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്കിൽപ്പെട്ട് നരകയാതന അനുഭവിക്കുന്നവർക്ക് തുണയാകേണ്ടവർ നിസ്സംഗത പുലർത്തി നിഷ്ക്രിയരായി ഇരിക്കുകയാണ്. വയനാട്ടുകാരെ അപഹ സിക്കുന്ന ഇടതുഭരണം നാടിന്റെ ശാപമായി മാറിയിരിക്കുകയാണ്. ചുരത്തിൽ പോലീസോ രക്ഷാ സന്നാഹങ്ങളോ സ്ഥിരമായി ഇല്ലാതെ വർഷങ്ങളായി. ചുരം സംരക്ഷണ സമിതി എന്ന നാട്ടുകാരുടെ സഹായം മാത്രമാണ് ജനത്തിന് ആശ്വാസം .ചുരം പാത വയനാടിന്റെ പരിധിയിൽ കൊണ്ടുവന്ന് സ്ഥിരം യാത്രാ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നോക്കുകുത്തി ഭരണകൂടം തയ്യാറാകണമെന്നും പ്രസ്താവനയിൽ പറഞ്ഞു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






