കമ്പളക്കാട്
“മുഹമ്മദുൻ ബശറുൻ ലാ കൽബശരി “എന്ന ടൈറ്റിലിൽ കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യയിൽ ഇസ്സത്തുൽ ഇസ് ലാം സംഘം സൗത്ത് സോൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഒരാഴ്ച നീണ്ടുനിൽക്കുന്ന നബിദിനാഘോഷ പരിപാടികൾക്ക് തുടക്കമായി. പ്രസിഡണ്ട് കെ.കെ അഹ്മ്മദ് ഹാജി പതാക ഉയർത്തി. ഖത്തീബ് ഉവൈസ് വാഫി പ്രാർഥന നിർവഹിച്ചു. ഭാരവാഹികളായ പി.ടി അശ്റഫ് ഹാജി , പി.സി ഇബ്റാഹിം ഹാജി, വി.പി ശുക്കൂർ ഹാജി , സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി, കെ മുഹമ്മദ് കുട്ടി ഹസനി നേതൃത്വം നൽകി.
ഇന്നും നാളെയും മദ്റസാ ഹാളിൽ വെച്ച് പെൺകുട്ടികളുടെ ഓഫ് സ്റ്റേജ് മത്സരങ്ങളും ബുധൻ , വ്യാഴം ദിവസങ്ങളിൽ ആൺകുട്ടികളുടെ സ്റ്റേജ് മത്സരങ്ങളും നടക്കും. മവദ്ദ, മഹബ്ബ, മഹന്ന എന്നീ ഗ്രൂപ്പുകളിൽ 75 ഇനങ്ങളിലായി 700 ഓളം വിദ്യാർഥികൾ മാറ്റുരക്കും. ബുധനാഴ്ച 7 മണിക്ക് നടക്കുന്ന ഗ്രാജ്വേറ്റ് മീറ്റിൽ 5,7,10,12 ക്ലാസുകളിൽ നിന്ന് വിജയിച്ച 200 വിദ്യാർഥികൾ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങും. വെള്ളിയാഴ്ച 7 മണിക്ക് മുഹമ്മദ് ബാഖവി അൽ ഹൈതമി പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 7 മണിക്ക് ഗ്രാൻഡ് മൗലിദ് സദസ്സും 8 മണിക്ക് മീലാദ് റാലിയും നടക്കും. 2 മണിക്ക് പൊതു ജനങ്ങൾക്കായി “മുഹമ്മദ് നബി ” എന്ന പുസ്തകം അടിസ്ഥാനപ്പെടുത്തി മെഗാ ക്വിസ് മത്സരം നടക്കും വിജയികൾക്ക് യഥാക്രമം 5001 , 3001, 1001 രൂപയാണ് സമ്മാനം. വൈകിട്ട് 7 മണിക്ക് സമാപന സമ്മേളനവും അൻസാരിയ്യാ ദഫ് പ്രദർശനവും നടക്കും.

പള്ളിക്കുന്ന് – വെണ്ണിയോട് റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണം – ടി.സിദ്ധിഖ് എം.എൽ എ
കോട്ടത്തറ: പളളിക്കുന്ന് വെണ്ണിയോട് റോഡ് പൊതുമരാമത്ത് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നിയോജക മണ്ഡലം എംഎൽഎ എന്ന നിലയിൽ നൽകിയ നിവേദനങ്ങളും അപേക്ഷകളും സംസ്ഥാന സർക്കാർ അവഗണി ക്കുകയാണെന്ന് ടി.സിദ്ദീഖ് എം എൽ എ പറഞ്ഞു.ഇത് സംബന്ധിച്ച് റോഡ്