സുൽത്താൻ ബത്തേരി പൂമലയിലുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചര്‍ എജ്യുക്കേഷൻ സെന്ററിലേക്ക് പെര്‍ഫോമിങ് ആര്‍ട്സ്, വിഷ്വൽ ആര്‍ട്സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. മണിക്കൂറിന് 600 രൂപ നിരക്കിലാണ് വേതനം. വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക – പരിജ്ഞാന യോഗ്യതകൾ എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളും അവയുടെ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 9ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ: 9605974988.

അംഗപരിമിതർക്ക് നിരാമയ ഇൻഷുറൻസ് പദ്ധതിയിലേക്ക് അപേക്ഷ നൽകാം
നാഷണൽ ട്രസ്റ്റ് ആക്ട് മുഖേന രജിസ്റ്റർ ചെയ്ത സംഘടനകൾ വഴി സംസ്ഥാനത്തെ അംഗപരിമിതർക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുന്ന നിരാമയ ഇൻഷൂറൻസ് പദ്ധതിയിലേക്കുള്ള അപേക്ഷകൾ നൽകാം. പദ്ധതിയുടെ പ്രീമിയം തുക സാമൂഹ്യനീതി വകുപ്പ് മുഖേന അനുവദിച്ചുവന്നിരുന്നത്