മാളുകളുടെ നാട് ആകാൻ കോട്ടയം; ലുലു മാളിൻ്റെ വിജയത്തിന് പിന്നാലെ 5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വമ്പൻ ഷോപ്പിംഗ് മാളിന്റെ നിർമാണം ചങ്ങനാശ്ശേരിയിൽ അതിവേഗം പുരോഗമിക്കുന്നു; 216 കോടി രൂപയിൽ ഒരുങ്ങുന്ന കെ ജി എ ഗ്രൂപ്പ് സംരംഭത്തിന്റെ വിശദാംശങ്ങൾ

ഏറെ നാളത്തെ പ്രതീക്ഷയ്ക്കൊടുവിലാണ് ഇക്കഴിഞ്ഞ സപ്റ്റംബറില്‍ ലുലു മാള്‍ കോട്ടയത്ത് ആരംഭിച്ചത്. എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് മാള്‍ പ്രവർത്തിക്കുന്നത്.3.22 ലക്ഷം ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് മാള്‍ പ്രവർത്തിക്കുന്നത്. താഴത്തെ നിലയില്‍ ലുലുവിന്റെ ഹൈപ്പർമാർക്കറ്റും രണ്ടാമത്തെ നിലയില്‍ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്ടുമാണ് ഉള്ളത്.

വമ്ബൻ സൗകര്യങ്ങളുമായിട്ടായിരുന്നു ലുലു കോട്ടയത്ത് എത്തിയത്. 500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ട്, ഒരേസമയം ആയിരം വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇങ്ങനെയുള്ളതെല്ലാം ലുലു കോട്ടയത്തിനായി ഒരുക്കിയിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും വിസ്മയം തീർത്ത ലുലു തങ്ങളുടെ നാട്ടിലും എത്തിയതോടെ ആവേശത്തിലായിരുന്നു കോട്ടയത്തുകാർ. മാള്‍ തുറന്ന് രണ്ട് ദിവസം കൊണ്ട് മാത്രം എത്തിയത് ഒരു ലക്ഷത്തിനടുത്ത് ആളുകളായിരുന്നു. അപ്പോള്‍ ഒരു വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന വേളയില്‍ എത്രപേർ എത്തിക്കാണും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

കോട്ടയത്തുകാരെ സംബന്ധിച്ച്‌ ലുലു വൈവിധ്യമാർന്ന അനുഭവം തന്നെയായിരുന്നു. ഷോപ്പിങ് മാത്രമല്ല, വിനോദത്തിനും ഭക്ഷണത്തിനും അമ്ബരിപ്പിക്കുന്ന സജ്ജീകരണങ്ങള്‍, അതും ഒരു കുടക്കീഴില്‍. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമഎർത്ത്, ബെല്‍ജിയൻ വാഫിള്‍സ്, മക്ഡോണാള്‍സ്, കെഎഫ്സി തുടങ്ങി വമ്ബൻ ബ്രാൻഡുകള്‍, കുട്ടികള്‍ക്കായി ഫണ്‍ ട്യൂറ അങ്ങനെ പലതും ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കിയിരുന്നു.

എന്തായാലും ലുലുവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ആളുകള്‍ ഇനി മറ്റൊരു മാളിനെ കൂടി സ്വീകരിക്കാൻ തയ്യാറായിക്കോളൂ. ലുലുവിന്റെ രണ്ടിരട്ടി വലുപ്പത്തിലുള്ള വമ്ബൻ മാളാണ് ജില്ലയിലേക്ക് പുതിയതായി എത്തുന്നത്. വിശദമായി നോക്കിയാലോ?

216 കോടി രൂപ ചെലവില്‍

ക്രൗണ്‍ പ്ലാസ കൊച്ചി നിർമാതാക്കളായ കെജിഎ ഗ്രൂപ്പാണ് പുതിയ മാളിന് പിന്നില്‍. ചങ്ങനാശേരി എസ്ബി കോളേജിന് സമീപം അഞ്ച് ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ ഒരുങ്ങുന്നത്.ഹൈ എൻഡ് ബുട്ടിക്കുകള്‍, ഹൈപ്പർമാർക്കറ്റ്, കണ്‍വെൻഷൻ സെൻ്റർ, 5 സ്ക്രീൻ മള്‍ട്ടിപ്ലക്സ് തിയറ്റർ, 60 മുറികളുള്ള ഹോട്ടല്‍ സൗകര്യം എന്നിവയെല്ലാം പുതിയ മാളില്‍ ഉണ്ടാകും. 500 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോർട്ട് സൗകര്യമാണ് ലുലുവില്‍ ഉള്ളതെങ്കില്‍ ഇവിടെ 800 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉള്ള സൗകര്യമാണ് ഒരുക്കുന്നത്. കണ്‍വെൻഷൻ സെന്റർ കൂടി ഇതിനുള്ളില്‍ വരുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. 1000 ത്തിലധികം പേർക്ക് ആതിഥേയത്വം ഒരുക്കാൻ കഴിയുന്നതായിരിക്കും ഇത്.

ഈ വർഷം തന്നെ?

ഈ വർഷം അവസാനത്തോടെ മാള്‍ പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തില്‍ കെ ജി എ ഗ്രൂപ്പില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്തായാലും പുതിയ മാള്‍ കോട്ടയത്തിന് വേറിട്ടൊരു ഷോപ്പിംഗ് അനുഭം ആകുമെന്ന കാര്യത്തില്‍ തർക്കമില്ല. മള്‍ട്ടിപ്ലക്സ് തീയറ്റർ കൂടി വരുന്നതോടെ മറ്റൊരു വിനോദകേന്ദ്രം എന്ന നിലയ്ക്കും കെ ജി എഫ് മാള്‍ പുത്തൻ അനുഭവം സമ്മാനിക്കും.

വരുന്നു വേറേയും തീയറ്ററുകള്‍

കോട്ടയം ജില്ലയില്‍ 17 തീയറ്ററുകള്‍ കൂടി എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. കെ ജി എഫ് മാളിലെ 5 മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയാണിത്. കല്ലറയില്‍ കഴിഞ്ഞ ദിവസം ഒരു പുതിയ തീയറ്റർ തുറന്നിരുന്നു. ഗുഡ് വില്‍എന്ന പേരില്‍ ആരംഭിച്ച തീയറ്ററില്‍ 3 സ്ക്രീൻ ആണ് ഉള്ളത്. ഇതുകൂടാതെ കറുകഞ്ചാല്‍ അഞ്ചാണി തീയറ്റേഴ്സില്‍ പുതിയ സ്ക്രീൻ വരുന്നുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും മൂന്ന് സ്ക്രീനുകളുമായി പുതിയ തീയറ്റർ ആരംഭിക്കുന്നത്. ഇതുകൂടാതെ കെ എസ് എഫ് ഡി സിയും 15 കോടി ചെലവില്‍ രണ്ട് സ്ക്രീനുള്ള പുതിയ തീയറ്റർ പണിയുന്നുണ്ട്.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.