ലോകത്ത് നിരവധി ജീവികള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ലോകത്ത് ഏറ്റവും അധികം ചൂഷണം ചെയ്യപ്പെടുന്നത് പാംഗൊലിന്‍ അഥവാ ഈനാംപേച്ചി ആണ്. ഇന്ന് ലോകത്തു പലരാജ്യങ്ങളിലും ഈനാംപേച്ചികളുടെ സംരക്ഷണത്തിനായി മുറവിളി ഉയരുകയാണ്. ഈനാംപേച്ചിയെ സംരക്ഷിത വിഭാഗമായി കണക്കാക്കണമെന്നു പല രാജ്യങ്ങളിലും ആവശ്യം ഉയര്‍ന്നു കഴിഞ്ഞു.
ഏഷ്യയിലും ആഫ്രിക്കയിലും മാത്രം കാണുന്ന ഉറുമ്ബുതീനിയെന്നും അളുങ്ക് എന്നും അറിയപ്പെടുന്ന ഈ ജീവി ദക്ഷിണേന്ത്യന്‍ കാടുകളില്‍ ഒട്ടേറെ കണ്ടുവന്നിരുന്നു. പല്ലില്ലാത്ത ജീവിയായതിനാല്‍ നാക്കുപയോഗിച്ചാണു ഭക്ഷണം കഴിക്കുന്നത്. നീറ് എന്നറിയപ്പെടുന്ന പുളിയുറുമ്ബാണ് ഇഷ്ടഭക്ഷണം.
കുഴിയുണ്ടാക്കി ഭൂനിരപ്പില്‍നിന്ന് നാലടി മുതല്‍ എട്ടടി വരെ ആഴത്തിലാണ് ഈനാംപേച്ചി താമസിക്കുന്നത്. കാഴ്ചശക്തി കുറഞ്ഞ ഈ ജീവികള്‍ക്ക് കേള്‍വിശക്തിയും മണം പിടിക്കാനുള്ള കഴിവും അപാരമായുണ്ട്. ശരീരമാകെ മൂടുന്ന ശല്‍ക്കങ്ങളുള്ള ഒരേയൊരു സസ്തനിയാണ് ഈനാംപേച്ചി.
ഇവയുടെ മാംസം വിയറ്റ്‌നാമിലും ചൈനയിലും വലിയ ഡിമാന്‍ഡുള്ളതാണ്. കിലോയ്ക്ക് 30000 രൂപ വരെ മൂല്യം ഇവിടങ്ങളില്‍ ഈനാംപേച്ചിയുടെ ഇറച്ചിക്കുണ്ടത്രേ. രാജ്യാന്തരതലത്തില്‍ വിപണനം നിരോധിച്ചിട്ടുള്ളതിനാല്‍ രഹസ്യമായാണ് ഈനാംപേച്ചിയുടെ ഇറച്ചിയുടെ വില്‍പന. ഈനാംപേച്ചിയുടെ ശല്‍ക്കങ്ങള്‍ ഉപയോഗിച്ച് തയാര്‍ ചെയ്യുന്ന മരുന്നുകള്‍ മട്ടി, ജൂജു തുടങ്ങിയ പേരുകളിലാണ് വില്‍ക്കുന്നത്.
https://x.com/TheFigen_/status/1915150102038978785?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1915150102038978785%7Ctwgr%5E6a5b7ada331bc917eaefb16e8726c417119312c1%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D139924
രാജ്യാന്തരതലത്തില്‍ വിപണനം നിരോധിച്ചിട്ടുള്ളതിനാല്‍ രഹസ്യമായാണ് ഈനാംപേച്ചിയുടെ ഇറച്ചിയുടെ വില്‍പന. എന്നാല്‍ പലജീവികളെയും പൊതിഞ്ഞുനില്‍ക്കുന്ന അന്ധവിശ്വാസം എന്നതിനപ്പുറം ഈ ഔഷധങ്ങളുടെയൊന്നും ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. വളരെ അപൂര്‍വമായി മാത്രം അറിയപ്പെടുന്ന ജീവിയാണ് ഈനാംപേച്ചി. അനധികൃത വേട്ട, കള്ളക്കടത്ത്, കരിഞ്ചന്ത മാഫിയകളുടെയൊക്കെ ഇരയാണ് ങമിശ െഇൃമശൈരമൗറമമേ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ഈ ജീവി. ഒരിനമൊഴിച്ച് ബാക്കി ഈനാംപേച്ചികളെല്ലാം രാത്രിയിലാണ് ഇര തേടുക. ശത്രുക്കള്‍ ആക്രമിക്കുമ്ബോള്‍ പ്രതിരോധത്തിനായി ഇവ ചുരുണ്ടുകൂടാറുമുണ്ട്. ഇന്ത്യയിലുള്ള ഈനാംപേച്ചികള്‍ ഇന്ത്യന്‍ പാംഗൊലിന്‍ എന്നറിയപ്പെടുന്നു. കീരിയാണ് ഇവയുമായി അടുത്ത ജനിതകബന്ധം പുലര്‍ത്തുന്ന ജീവി.