വയനാട് ജില്ലയില്‍ എക്സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 743/24) തസ്തികയിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് സെപ്റ്റംബര്‍ 17 ന് രാവിലെ അഞ്ച് മുതല്‍ കണ്ണൂര്‍ പയ്യാമ്പലം കോണ്‍ക്രീറ്റ് ബ്രിഡ്ജിന് സമീപത്തെ കേന്ദ്രത്തിലും സിവില്‍ എക്സൈസ് ഓഫീസര്‍ ബൈ- ട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 744/24), വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍സിഎ -എസ്‌സി (കാറ്റഗറി നമ്പര്‍ 562/24) തസ്തികകളിലേക്കുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് പത്തനംതിട്ട മല്ലശ്ശേരി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടത്തുമെന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്ത് അഡ്മിഷന്‍ കാര്‍ഡ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയില്‍ രേഖയുടെ അസല്‍, മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേ ദിവസം രാവിലെ അഞ്ചിനകം എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04936 202539

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






