കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്‌കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, മണ്ണ് ശാസ്ത്രം, കാര്‍ഷിക സാമ്പത്തിക ശാസ്ത്രം, മറ്റ് കൃഷി അനുബന്ധ മേഖലകളില്‍ ഡോക്ടറേറ്റ്, ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഡോക്ടറേറ്റ് ബിരുദധാരികള്‍ക്ക് കോ-ഓര്‍ഡിനേഷന്‍, ആസൂത്രണം എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവൃത്തിപരിചയവും, ബിരുദാനന്തര ബിരുദധാരികള്‍ക്ക് 20 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുംഉണ്ടാവണം. സര്‍ക്കാര്‍ മേഖലയില്‍ സേവന പരിചയം അഭിലഷണീയം. പ്രായപരിധി 60 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 20 നകം ഡയറക്ടര്‍, കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ്, വികാസ് ഭവന്‍, തിരുവനന്തപുരം – 695033 വിലാസത്തിലോ, nodalatmakerala@gmail.com ലോ അപേക്ഷ നല്‍കണം.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






