ചെന്നലോട്: രണ്ട് ഏക്കറോളം വരുന്ന മടത്തുവയൽ തറവാട്ടു വയലിൽ ചെന്നലോട്, മടത്തുവയൽ വാർഡുകളിൽ ഉൾപ്പെട്ട അവന്തിക, ശ്രീദേവി, നന്ദന കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന നെൽകൃഷിയുടെ കമ്പള നാട്ടി ഉത്സവം ആഘോഷപരമായി സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം തറവാട്ട് അംഗങ്ങളും ജനപ്രതിനിധികളും കുടുംബശ്രീ അംഗങ്ങളും പ്രദേശവാസികളും ചേർന്നതോടെ നാടിൻറെ ഉത്സവമായി മാറി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ചന്ദ്രൻ മടത്തുവയൽ അധ്യക്ഷത വഹിച്ചു. രാമൻ ലക്ഷ്മി, ജെസ്സി തോമസ്, ഗിരിജ കുനിയുമ്മൽ, പുഷ്പ മടത്തുവയൽ, ചെറിയ ചന്തു, രാമൻ തേയി, എംആർ ഉണ്ണി, കേളു ചന്ദ്രിക, അണ്ണൻ അമ്മു, ഉഷാവെള്ളൻ, നിഷ ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ രാധ മണിയൻ സ്വാഗതവും അഗ്രി സി ആർ പി ഗീത എ കെ നന്ദിയും പറഞ്ഞു..

ചൂരൽമല – മുണ്ടക്കൈ ദുരന്ത പ്രദേശങ്ങൾ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം. പി.
ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശങ്ങളിൽ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. വെള്ളിയാഴ്ച ദുരന്തബാധിതരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രദേശം സന്ദർശിക്കണമെന്ന ആവശ്യത്തെ തുടർന്നാണ് അവിടെ എത്തിയത്. ഉരുൾപൊട്ടലിൽ ചൂരൽമല മാട്ടറക്കുന്നിൽ രണ്ടേക്കറോളം കൃഷി