കോഫി ബോർഡ് പദ്ധതികളും ആനുകൂല്യങ്ങളും: കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ 16 – ന് വെള്ളമുണ്ടയിൽ

കൽപ്പറ്റ: യുറോപ്യൻ യൂണിയൻ്റെ പുതിയ പുതിയ നിബന്ധനകൾ വയനാട്ടിലെ കർഷകരെ സാരമായി ബാധിക്കാതിരിക്കാൻ കോഫി ബോർഡ് നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ഇന്ത്യാ കോഫി ആപ്പിൽ കർഷകർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കി . കർഷകർക്ക് ആപ്പിൽ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിനായി പ്രത്യേക ക്യാമ്പയിൻ തുടങ്ങി. എടവക , തൊണ്ടർനാട്, പടിഞാറത്തറ , വെള്ളമുണ്ട പഞ്ചായത്തുകളിലെ കർഷകർക്കായി പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പയിൻ ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ വെള്ളമുണ്ട എട്ടേനാലിലെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ നാല് കേന്ദ്രങ്ങളിൽ മാത്രമാണ് കോഫി ബോർഡിൻറെ നേതൃത്വത്തിൽ പ്രത്യേക കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ നടത്തുക. ഇതിൽ വാഴവറ്റയിലും പനമരത്തും കർഷക സെമിനാറും നടത്തിക്കഴിഞ്ഞു. വെള്ളമുണ്ട കൂടാതെ ഇനി ഒരിടത്ത് കൂടി മാത്രമേ പ്രത്യേക ക്യാമ്പയിൽ നടക്കാൻ സാധ്യതയുള്ളൂ. ബോർഡിന്റെ ക്യാമ്പയിൻ അവസാനിച്ചു കഴിഞ്ഞാൽ കർഷകർ സ്വമേധയാ ഇന്ത്യാ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടിവരും.

ആധാറുമായി ബന്ധിപ്പിച്ച നമ്പർ ഉള്ള മൊബൈൽ ഫോൺ ,ആധാർ കാർഡ് ,കൈവശ അവകാശ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നികുതി ചീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുമായി കർഷകർ എത്തണം. വനനശീകരണം നടത്തിയല്ല തോട്ടങ്ങളിൽ കൃഷി ചെയ്തിട്ടുള്ളത് എന്ന സത്യവാങ്മൂലം നൽകിയിട്ടില്ലെങ്കിൽ 2026 ജനുവരി ഒന്നു മുതൽ യൂറോപ്യൻ യൂണിയൻ ഇന്ത്യയിൽ നിന്ന് കാപ്പി കയറ്റുമതി ചെയ്യുന്നത് നിയന്ത്രിച്ചേക്കും. കർണാടകയിലെ കൂർഗ്,കേരളത്തിലെ ഇടുക്കി ,വയനാട് ജില്ലകളെയാണ് യൂറോപ്യൻ യൂണിയൻറെ നിബന്ധനകൾ സാരമായി ബാധിക്കുന്നത്.
ഇന്ത്യ കോഫി ആപ്പിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ ഇനിമുതൽ കോഫി ബോർഡിൻറെ സബ്സിഡികളും പദ്ധതികളും ആനുകൂല്യങ്ങൾക്കും ഈ രജിസ്ട്രേഷൻ ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. കർഷകർക്കുള്ള അറിയിപ്പുകളും ഇനി മുതൽ ഇന്ത്യ കോഫി ആപ്പു മുഖേനയായിരിക്കും. അതിനാൽ ഈ സൗകര്യം കർഷകർ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് കോഫി ബോർഡ് ജോയിൻ്റെ ഡയക്ടർ ഡോ. എം. കറുത്തമണി അഭ്യർത്ഥിച്ചു. കേരള എഫ്.പി.ഒ. കൺസോർഷ്യം, കാർഷികോൽപ്പാദക കമ്പനികളായ വേ ഫാം, ടി ഫാം, കാർഷിക മേഖലയിലെ ഉൽപ്പന്ന നിർമ്മാണ കമ്പനിയായ യാരാ , വിവിധ വായന ശാലകൾ, ക്ലബ്ബുകൾ, വിവിധ കർഷക സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിട്ടുളത് ‘

പടിഞ്ഞാറത്തറയിൽ കോൺഗ്രസ് ഗ്രാമ സന്ദേശ യാത്ര നാളെ

പടിഞ്ഞാറത്തറ: ഇന്ത്യൻ നാഷ്ണൽകോൺഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (നവംബർ 4) ഗ്രാമ സന്ദേശ യാത്ര നടത്തും. കേന്ദ്ര-സംസ്ഥാന സർക്കാരുടെ ജനദ്രോഹനടപടികൾക്കും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും, അമിതമായ നികുതിവർദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുന്ന തെന്ന്

വീട്ടമ്മമാർക്ക് സൗജന്യ പി എസ് സി പരിശീലനം, വിജയ ജ്യോതി പദ്ധതിയുമായി തരിയോട് ഗ്രാമപഞ്ചായത്ത്

കാവുമന്ദം: സർക്കാർ ജോലി സ്വപ്നം കണ്ട് വലിയ പ്രതീക്ഷയോടെ പഠനം നടത്തിയ പെൺകുട്ടികൾ, അനിവാര്യമായ വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോൾ വലിയൊരു ശതമാനം പെൺകുട്ടികളും ജോലി എന്ന സ്വപ്നം ഉപേക്ഷിച്ച് കുടുംബജീവിതത്തിൽ ഒതുങ്ങി പോകുന്നത് സർവ്വസാധാരണമാണ്.

വയനാട് ജില്ലാ പോലീസിന്റെ കുതിപ്പിന് പുതു വേഗം

കൽപ്പറ്റ: ജില്ലയിൽ പുതുതായി അനുവദിച്ചു കിട്ടിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ്‌ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ് നിർവഹിച്ചു. കൽപ്പറ്റ, മേപ്പാടി,വൈത്തിരി, പടിഞ്ഞാറത്തറ, മാനന്തവാടി, പുൽപള്ളി, തിരുനെല്ലി, തൊണ്ടർനാട് സ്റ്റേഷനുകൾക്ക് ബൊലേറോ ജീപ്പുകളും

എംസിഎഫ് മെഗാ എക്സിബിഷൻ നവംബർ ആറു മുതൽ കൽപ്പറ്റയിൽ

കൽപ്പറ്റ : എം സി എഫ് വയനാടിന്റെ രജത ജൂബിലിയുടെ ഭാഗമായി കൽപ്പറ്റ എം സി.എഫ് പബ്ലിക് സ്കൂൾ കാമ്പസിൽ നവംബർ 6,7,8 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ സ്പോട്ട്ലൈറ്റ് മെഗാ എക്സിബിഷൻ സംഘടിപ്പിക്കുന്നു.

ഫാർമസ്യൂട്ടിക്സിൽ മാസ്റ്റർ ബിരുദവുമായി ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി

മേപ്പാടി: ഫാർമസ്യൂട്ടിക്സ് വിഭാഗത്തിലുള്ള മാസ്റ്റർ ഓഫ് ഫാർമസി (M. Pharm) കോഴ്‌സ് ആരംഭിച്ച് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ (PCI)യുടെയും കേരളാ ആരോഗ്യ സർവ്വകലാശാലയുടെയും അംഗീകാരത്തോടെ നടത്തുന്ന

ജില്ലയിൽ ആറു പേർക്ക് കേരള മുഖ്യമന്ത്രിയുടെ 2025 ലെ പോലീസ് മെഡൽ

കല്‍പ്പറ്റ: കേരള മുഖ്യമന്ത്രിയുടെ 2025-ലെ പോലീസ് മെഡലിന് ജില്ലയില്‍ നിന്ന് ആറു പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ, കൽപ്പറ്റ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.യു. ജയപ്രകാശ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.