പനമരം:കോഫി ബോർഡിൻറെ ആഭിമുഖ്യത്തിൽ കാപ്പി കർഷക സെമിനാർ നടത്തി. അഞ്ചുകുന്ന്, പാലുകുന്ന് പത്മപ്രഭ മെമ്മോറിയൽ ഹാളിൽ കോഫി ബോർഡ് മെമ്പർ അരിമുണ്ട സുരേഷ് (ഇ. ഉണ്ണികൃഷ്ണൻ) ഉദ്ഘാടനം ചെയ്തു.
കോഫി ബോർഡ് ജോയിന്റ് ഡയറക്ടർ ഡോക്ടർ എം കറുത്തമണി അദ്ധ്യക്ഷത വഹിച്ചു. വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡണ്ട് അലി ബ്രാൻ, പെർഫെറ്റോ നാച്ചുറൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. വർഗീസ് മറ്റമന, പനമരം പഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി എന്നിവർ സംസാരിച്ചു. കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ബസവരാജ് എം ചുളുക്കി സ്വാഗതവും സീനിയർ ലൈയ്സൻ ഓഫീസർ സി. ആർ ഇന്ദ്ര നന്ദിയും അർപ്പിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച്, ബംഗളൂരുവിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോക്ടർ ജി കരുണാകരൻ കാപ്പിത്തോട്ടങ്ങളിലെ കാർഷിക വൈവിധ്യവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവോക്കാഡോ കൃഷിയുടെ സാധ്യതകളെക്കുറിച്ചും ക്ലാസ്സെടുത്തു. കാലാവസ്ഥാ വ്യതിയാനവും പ്രതിരോധ മാർഗ്ഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ചിക്കമഗളൂരു, കേന്ദ്ര കാപ്പി ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോക്ടർ സോമശേഖരഗൗഡ പാട്ടീൽ സംസാരിച്ചു. യൂറോപ്യൻ യൂണിയൻ ഡീ ഫോറസ്റ്റേഷൻ റെഗുലേഷൻ (EUDR) നയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിനെ അഭിമുഖീകരിക്കുന്നതിനായി ചെറുകിട കർഷകരെ പ്രാപ്തരാക്കുവാൻ വേണ്ടി കോഫി ബോർഡ് ഒരുക്കിയിട്ടുള്ള ഇന്ത്യ കോഫി ആപ്പ് സംവിധാനത്തെക്കുറിച്ചും കോഫീ ബോർഡ് അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസർ മിഥുൻലാൽ വിശദീകരിച്ചു.

വാഹന ക്വട്ടേഷൻ ക്ഷണിച്ചു
തദ്ദേശസ്വയംഭരണ വകുപ്പ് പ്ലാനിങ് ഓഫീസിൽ ഉപയോഗിക്കുന്ന ബൊലേറോ വാഹനം ലേലത്തിൽ വാങ്ങി തിരികെ ഓഫീസിലേക്ക് തന്നെ പ്രതിമാസ ലീസിന് നൽകാൻ താൽപര്യമുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 2026 ജനുവരി ഏഴ് വൈകിട്ട് അഞ്ചിനകം






