കൽപ്പറ്റ:വയനാട് ജില്ലയിൽ വർധിച്ചു വരുന്ന സാമ്പത്തിക കുറ്റങ്ങൾ കൈകാര്യം ചെയുന്നതിനായി ബഡ്‌സ് കോടതിയും, ലഹരി, മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയുന്നതിനായി NDPS കോടതിയും, വനം – വന്യജീവി കേസുകൾ കൈകാര്യംചെയുന്നതിനായി ഫോറസ്റ്റ് ട്രിബൂണലും അനുവദിക്കണം എന്നും, ജില്ല അനുഭവിക്കുന്ന യാത്ര ദുരിതതിന്ന് പരിഹാരം ആയി ചുരം ബദൽ പാത അനുവദിക്കണം എന്നും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ (KCJSO) വയനാട് ജില്ലാ സമ്മേളനം ആവശ്യപെട്ടു.സമ്മേളനം വയനാട് ജില്ലാ ജഡ്ജ് അയ്യൂബ്ഖാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുധീർകുമാർ സ്വാഗതവും, ജില്ല പ്രസിഡണ്ട് സജു ഫിലിപ്പ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡണ്ട് സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കോടതി ശിരസ്തദാർ കെ.ലേഖ, സി.കെ ബിജു, സുജിത് കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, സുരേന്ദ്ര ബാബു, സുനിൽ ബാബു, സുനിൽ സെബാസ്റ്റ്യൻ, പി. കെ. രാജേഷ്, കെ കെ ഹമീദ്, ഗിരീഷ് എ.കെ, ജിഗിൽ പി.കെ എന്നിവർ സംസാരിച്ചു, സമ്മേളനത്തിൽ വിരമിച്ച ജീവനക്കാരെയും ദേശീയ സിവിൽ സർവീസ് കായികമേള മെഡൽ ജേതാക്കളെയും ആദരിച്ചു.സമ്മേളനത്തിന്റെ ഭാഗമായി കോടതി ജീവനക്കാരുടെ വിവിധ കലാപരിപാടികൾ നടന്നു. പുതിയ ഭാരവാഹികൾ ആയി സജു ഫിലിപ്പ്(ജില്ലാ പ്രസിഡന്റ്), സുധീർ കുമാർ കെ(ജില്ലാ സെക്രട്ടറി),ഷെറിൻ സൈമൺ(ട്രഷറർ), വൈസ് പ്രസിഡന്റ്മാർ: കെ.കെ. ഹമീദ്, ജിഗിൽ പി. കെ, പ്രേമുഖ പി. നായർ, ജോയിന്റ് സെക്രട്ടറിമാർ: ശ്രീരാമ കൃഷ്ണൻ കെ, സാബു സെബാസ്റ്റ്യൻ,ലക്ഷ്മണൻ എം.കെ., സംസ്ഥാന കൗൺസിൽ സണ്ണി ജോസഫ്, സുജിത് കൃഷ്ണൻ എന്നിവരെയും, 23 അംഗ ജില്ലാ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു.

“മാ നിഷാദ” പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യ റാലിയും , സദസും സംഘടിപ്പിച്ചു.
കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്