വിസ നിയമങ്ങളില്‍ സുപ്രധാനമായ ഭേദഗതിയുമായി യുഎഇ. സന്ദര്‍ശക വിസയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതാണ് പ്രധാന മാറ്റം. പ്രവാസികൾക്ക് അടുത്ത കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനായി കുറഞ്ഞത് നാലായിരം ദിര്‍ഹം ശമ്പളം ഉണ്ടായിരിക്കണമെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു. ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന ജിസിസി വിസ പരീക്ഷണ അടിസ്ഥാനത്തില്‍ ഈ വര്‍ഷം തന്നെ അതരിപ്പിക്കും.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി ആണ് വിസാ നിയമങ്ങളില്‍ സുപ്രധാനമായ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പ്രത്യേക മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അനുവദിക്കുന്ന ഹുമാനിറ്റേറിയന്‍ റെസിഡന്‍സ് പെര്‍മിറ്റാണ് ആദ്യത്തേത്. ഒരു വര്‍ഷമാണ് കാലാവധി. വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും താമസാനുമതി നല്‍കുന്നതാണ് രണ്ടാമത്തെ വിഭാഗം. വിദേശ പൗരന്റെ വിധവയ്‌ക്കോ വിവാഹമോചിതയ്‌ക്കോ ഒരു വര്‍ഷത്തേക്ക് താമസാനുമതി ലഭിക്കും.
മൂന്നാം തലമുറയിലുള്ള സുഹൃത്തുക്കളെയോ ബന്ധുക്കളെയോ സ്‌പോണ്‍സറുടെ വരുമാനത്തെ അടിസ്ഥാനമാക്കി യുഎഇയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നതാണ് മറ്റൊരു മാറ്റം. യുഎഇയില്‍ ഒരു കമ്പനി സ്ഥാപിക്കുന്നതിന് സാമ്പത്തിക സ്ഥിരത തെളിയിക്കുന്നവര്‍ക്കോ, രാജ്യത്തിന് പുറത്തുള്ള നിലവിലെ കമ്പനിയില്‍ ഓഹരി ഉടമസ്ഥതയുള്ളവര്‍ക്കോ ബിസിനസ് എക്‌സ്‌പ്ലൊറേഷന്‍ വീസയും പ്രഖ്യാപിച്ചു. എഐ മേഖലയിലെ സ്‌പെഷ്യലിസ്റ്റുകള്‍ക്കായും പ്രത്യേക വിസ പ്രഖ്യാപിച്ചിട്ടുണ്ട്

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







