ഒറ്റക്ക് കാറിൽ യാത്ര ചെയ്താൽ പിഴ വരും! ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ കൺജക്ഷൻ ടാക്സ് വരുന്നു, ബെംഗളൂരുവിൽ വമ്പൻ ട്രാഫിക് പരിഷ്കരണത്തിന് നീക്കം

Lബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായി സർക്കാർ ട്രാഫിക് കൺജസ്റ്റൻ ടാക്സ് നടപ്പിലാക്കാൻ ഒരുങ്ങുന്നു. കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ നടപ്പാക്കാനാണ് നീക്കം. ഫാസ്‍ടാഗ് സംവിധാനം ഉപയോഗിച്ച് ഈ പിഴ ഈടാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ഉന്നതതല യോഗത്തിന്റെ ശുപാർശകൾ സർക്കാരിന് മുന്നിലുണ്ട്. ഇത് പരിഗണിച്ചുള്ള തീരുമാനങ്ങൾ വൈകാതെയുണ്ടാകുമെന്നാണ് സൂചന. 90 ദിന കർമദിന പരിപാടിയുടെ ഭാഗമായാകും ബെംഗളൂരുവിലെ ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനായുള്ള കടുത്ത നടപടികൾ.

ആദ്യഘട്ടത്തിൽ പ്രധാന റോഡുകളിൽ
ആദ്യഘട്ടത്തിൽ, ഔട്ടർ റിംഗ് റോഡ്, സർജാപുർ റോഡ്, ഹാസൻ റോഡ് തുടങ്ങിയ പ്രധാന റോഡുകളിൽ ഈ നിയമം നടപ്പാക്കാൻ പദ്ധതിയുണ്ട്. ഗതാഗത കുരുക്ക് കുറയ്ക്കുന്നതിനും പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. സർക്കാരിന്റെ ഈ തീരുമാനം ബെംഗളൂരു നഗരത്തിലെ ഗതാഗത വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷ

വാഹനാപകടം; യുവാവ് മരിച്ചു അമ്പലവയൽ: അമ്പലവയൽ നെല്ലാറച്ചാൽ റോഡിൽ ഒഴലക്കൊല്ലിയിൽ

നിയന്ത്രണം മിനി ലോറി മരത്തിലിടിച്ച് ഡ്രൈവർ മരണപ്പെട്ടു. തമിഴ്‌നാട് വെല്ലൂർ റാണിപ്പെട്ട് മേഘനാഥന്റെ മകൻ ദിനകരൻ (40) ആണ് മരണ പ്പെട്ടത്. മഞ്ഞപ്പറയിൽ നിന്നും നെല്ലറചാലിലേക്കു പോവുകയായിരുന്ന മിനിലോറിയാണ് ഇന്ന് രാവിലെ പത്തുമണിയോടെ അപകടത്തിൽപ്പെട്ടത്.

ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്

അഞ്ചാംമൈൽ കെല്ലൂർ ബൈക്കും കാറും കൂട്ടി ഇടിച്ച് ബൈക്ക് യാത്രകാരന് പരിക്ക്.പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി KL-72-E-2163 എന്ന ബൈക്കും KL-10-AB-3061 എന്ന ആൾട്ടോ കാറും ആണ് അപകടത്തിൽ പെട്ടത്.

ബോച്ചെയുടെ പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ്

ലോകത്ത് 65 അടി ഉയരമുള്ള ഏറ്റവും വലിയ പാപ്പാഞ്ഞിയായി ബോച്ചെ 1000 ഏക്കറിൽ സ്ഥാപിച്ച പാപ്പാഞ്ഞിക്ക് വേൾഡ് റെക്കോർഡ് ആയി അംഗീകാരം ലഭിച്ചു. ജനുവരി 2026 ജൂറി ഡോ. സുനിൽ ജോസഫ് നേരിട്ട് നിരീക്ഷിച്ച്

ന്യൂ ഇയർ ഗിഫ്റ്റ്; വാട്‌സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില്‍ ക്ലിക്ക് ചെയ്യല്ലേ

പുതുവര്‍ഷാഘോഷം മറയാക്കി ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകം. വാട്‌സ്ആപ്പിലേക്ക് വ്യാജ സ്‌ക്രാച്ച് കാര്‍ഡ് ലിങ്കുകള്‍ അടച്ചുകൊടുത്ത് ആളുകളില്‍ നിന്ന് പണം തട്ടുകയാണ് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്‌ക്രാച്ച് കാര്‍ഡുകളില്‍ ക്ലിക്ക്

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും

ഫ്രൈഡ് ചിക്കൻ ഓർഡർ ചെയ്തു, 20 മിനിറ്റ് കാത്തിരിക്കാൻ പറഞ്ഞു, 15 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ഷമകെട്ടു; പുതുവത്സരത്തലേന്ന് ഹോട്ടൽ തകർത്ത് യുവാക്കൾ

ഭക്ഷണം ലഭിക്കാൻ വൈകിയതോടെ തൃക്കരിപ്പൂരിൽ ഹോട്ടൽ യുവാക്കൾ തല്ലിതകർത്തു. പോഗോ ഹോട്ടലിൽ ഇന്നലെ രാത്രിയാണ് ആക്രമണം. ഫ്രൈഡ് ചിക്കൻ ആയിരുന്നു യുവാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ ഫ്രെഡ് ചിക്കന് കുറച്ചധികം സമയം വേണമെന്ന് ഹോട്ടൽ ജീവക്കാർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.