വിമാനത്തിനുള്ളിൽവെച്ച് പവർ ബാങ്കുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള നിയമം ഇന്ന് മുതൽ നിലവിൽ വരുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാൽ യാത്രക്കാര്‍ക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ച് പവര്‍ ബാങ്ക് കൈയില്‍ കരുതാന്‍ അനുമതിയുണ്ട്. ലിഥിയം ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കുന്നതിനായാണ് നിയമം. ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച വിമാന യാത്രയിലെ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായാണ് നടപടി.
പുതിയ നിയമങ്ങള്‍ അനുസരിച്ച് 100 വാട്ട് ഹവറിന് താഴെയുള്ള ഒരു പവര്‍ ബാങ്ക് മാത്രമേ ഒരു യാത്രക്കാരന് വിമാന യാത്രയിൽ കൈയില്‍ കരുതാന്‍ അനുമതിയുള്ളൂ. യാത്രക്കിടെ വ്യക്തിഗത ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിമാനത്തിലെ പവര്‍ സപ്ലൈ ഉപയോഗിച്ച് പവര്‍ ബാങ്കുകള്‍ ചാര്‍ജ് ചെയ്യാനും അനുമതിയില്ല. ഉപകരണങ്ങളില്‍ അവയുടെ ശേഷി വ്യക്തമാക്കുന്ന ലേബല്‍ ഉണ്ടായിരിക്കണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







