തിരുവനന്തപുരം:ശനിയാഴ്ച (04/10/2025) സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാലയങ്ങൾക്ക് പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ ശനിയാഴ്ച്‌ച ഹൈസ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരുന്നില്ല. അതിനാണ് ഈ ശനിയാഴ്ച മാറ്റം വന്നിരിക്കുന്നത്. അതേസമയം എൽപി,യുപി ക്ലാസുകൾക്ക് അവധി ആയിരിക്കുമെന്നും അറിയിപ്പിലുണ്ട്. മൂന്ന് ദിവസത്തെ നവരാത്രി, ഗാന്ധിജയന്തി അവധികൾക്ക് ശേഷം വെള്ളിയാഴ്ച സ്കൂളുകൾ തുറക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







