കൽപ്പറ്റ: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം അന്താരാഷ്ട്ര അഹിംസ ദിനാചരണത്തിന്റെ ഭാഗമായി ഗാസയിലെ വംശഹത്യയ്ക്കെതിരെ,പലസ്തീൻ ജനതയ്ക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളിൽ പ്രതിഷേധിച്ചും, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ ഐക്യദാർഢ്യ റാലിയും സദസും സംഘടിപ്പിച്ചു. അഡ്വക്കറ്റ് ടി സിദ്ദീഖ് എംഎൽഎ ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. കെപിസിസി മെമ്പർ പി പി ആലി അധ്യക്ഷത വഹിച്ചു. എം എ ജോസഫ്, നജീബ് കരണി, പി കെ അബ്ദുറഹിമാൻ , മോയിൻ കടവൻ,സി എ അരുൺദേവ്,ഗൗതം ഗോകുൽദാസ്, ഗിരീഷ് കൽപ്പറ്റ, ഒ വി റോയ്,എ എ വർഗീസ്,എബിൻ മുട്ടപ്പള്ളി,മുഹമ്മദ് ബാവ,സി സുരേഷ്,ഷാജി വട്ടത്തറ,ജോസുട്ടി പടിഞ്ഞാറത്തറ,രാജൻ മാസ്റ്റർ,ചന്ദ്രിക കൃഷ്ണൻ,ആയിഷ പള്ളിയാൽ,രാജു ഹെജമാടി,ആർ ഉണ്ണികൃഷ്ണൻ,എസ് മണി,മുഹമ്മദ് ഫെബിൻ തുടങ്ങിയവർ സംസാരിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







