പിണങ്ങോട് : ജീവകാരുണ്യ ജനസേവന രംഗത്ത് വയനാടിന് പുതിയ പ്രതീക്ഷകൾ നൽകി പീസ് വില്ലേജിൻ്റെ ക്ലിനിക്കൽ സേവനങ്ങൾ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. പീസ് വില്ലേജ് സ്ഥാപകനും ജനറൽ സെക്രട്ടറിയുമായ ബാലിയിൽ മുഹമ്മദ് ഹാജി ക്ലിനിക്കൽ സർവ്വീസുകൾ നാടിന് സമർപ്പിച്ചു. ഫിസിയോതെറാപ്പി ഒപി
ഫിസിയോ-ന്യൂറോ റിഹാബിലിറ്റേഷൻ ഐ പി, പാലിയേറ്റീവ്
ഐ പി, ഡൊണേഷൻ ഡെസ്ക് പദ്ധതികളുടെ ഉദ്ഘാടനം യഥാക്രമം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഇ.കെ രേണുക , മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി ജോയി, ന്യൂ ഫോം റസ്റ്റോറൻ്റ്സ് മാനേജിങ് ഡയറക്ടർ മമ്മൂട്ടി ഹാജി എന്നിവർ നിർവ്വഹിച്ചു.
ഫിസിയോതെറാപ്പി ഒപി
ഫിസിയോതെറാപ്പി ഐ പി, പാലിയേറ്റീവ്
ഐ പി ക്ലിനിക്കൽ സർവ്വീസുകളുടെ ആദ്യ അഡ്മിഷൻ പീസ് വില്ലേജ് സപ്പോർട്ടിങ് കമ്മിറ്റി പ്രസിഡൻ്റും തരിയോട് പഞ്ചായത്ത് പ്രസിഡൻ്റുമായ ഷമീം പാറക്കണ്ടി, വാർഡ് മെമ്പർമാരായ അൻവർ കെ.പി, ജാസിർ പാലക്കൽ എന്നിവർ നിർവ്വഹിച്ചു.
പി.കെ ജമാൽ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് മെമ്പറും മെഡിക്കൽ ബോർഡ് ഡയറക്ടറുമായ ഡോ. പി നസീർ അദ്ധ്യക്ഷത വഹിച്ചു. പീസ് വില്ലേജ് ഫൗണ്ടേഷൻ ട്രസ്റ്റ് സെക്രട്ടറി കെ മുസ്തഫ മാസ്റ്റർ , വെള്ളമുണ്ട അൽഖറാമ ഡയാലിസിസ് സെൻ്റർ ജനറൽ സെക്രട്ടറി സൂപ്പി പള്ളിയാൽ, ജനറൽ മാനേജർ ഹാരിസ് അരിക്കുളം ഓപ്പറേഷൻസ് മാനേജർ വിപിൻ മാത്യു എന്നിവർ സംസാരിച്ചു. വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു.