പട്ടികവര്‍ഗ വികസന വകുപ്പ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ /പ്രീമെട്രിക് ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന കളിക്കളം 2025 കായിക മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് സാധനങ്ങള്‍ വിതരണം ചെയ്യാന്‍ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അപ്പര്‍ ആന്‍ഡ് ലോവര്‍, ഷൂസ് (സിന്തറ്റിക് ട്രാക്കില്‍ ഉപയോഗിക്കുന്ന സ്‌പൈക്കോട് കൂടിയത്), ജേഴ്‌സി, ടൈറ്റര്‍ ഷോര്‍ട്‌സ്, സോക്‌സ്, കണ്ണട, ഫ്‌ളാഗ് എന്നിവയാണ് വിതരണം ചെയ്യേണ്ടത്. ക്വട്ടേഷന്‍ കവറിന് പുറത്ത് കളിക്കളം – 2025 സ്‌പോര്‍ട്‌സ് സാധനങ്ങള്‍ എന്ന് എഴുതണം. ഒക്ടോബര്‍ ആറിന് വൈകിട്ട് മൂന്നിനകം സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡിപി പ്രോജക്ട് ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. അന്നേദിവസം വൈകിട്ട് 3.30 ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 04936 20 2232.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







