വാരമ്പറ്റ: വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാ യിരുന്ന മരണപെട്ട എ.നാസർ അനുസ്‌മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ് വിതരണവും സയ്യിദ് ഷിഹാബുദ്ദീൻ ഇമ്പിച്ചി കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. റിലീഫ് സെൽ ചെയർമാൻ പി.എ ഗഫൂർ അധ്യക്ഷത വഹിച്ചു. റംസാൻ കിറ്റ് വിതരണത്തിനായി ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ്റ് പി. ഉസ്മാൻ ഹാജി ഏറ്റുവാങ്ങി. പഞ്ചായത്ത് ലീഗ് സെക്രട്ടറി മോയി വാരാമ്പറ്റ, എ.സി മായൻ ഹാജി, അഫ്‌സൽ വാഫി, റാഫി യമാനി, അബ്ദുൽ അസീസ് ഫൈസി, എ.സി. ജിൻഷാദ്, എ.സി ശറഫുദ്ധീൻ, സി.കെ. നാസർ പ്രസംഗിച്ചു. പി ഉസ്മാൻ ഹാജി സ്വാഗതാവും പി.ഒ നാസർ നന്ദിയും പറഞ്ഞു.

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ
ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.







