ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന്‍ സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 15000 രൂപ, 10000 രൂപ, 5000 രൂപയും നാല് മുതല്‍ എട്ട് വരെ സ്ഥാനക്കാര്‍ക്ക് 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള, 15-40 നും ഇടയില്‍ പ്രായമുള്ളവര്‍ ഒക്ടോബര്‍ അഞ്ചിനകം ഫോട്ടോ, ബയോഡേറ്റ എന്നിവ official.ksyc@gmail.com ലോ, കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ നേരിട്ടോ നല്‍കണം. ഫോണ്‍: 0471 2308630.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്