വിമാനയാത്രയില്‍ കുട്ടികള്‍ക്ക് ടിക്കറ്റ് ആവശ്യമുണ്ടോ; കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യാനാകുമോ?

കുട്ടികള്‍ക്ക് വിമാനയാത്രയ്ക്ക് ടിക്കറ്റ് എടുക്കണോ? പലര്‍ക്കുമുള്ള സംശയമാണ് ഇത്. ചിലരാകട്ടെ, ട്രെയിനിലും ബസിലും ഒരു നിശ്ചിത പ്രായം വരെ കുട്ടികള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാമെന്നുള്ളതിനാല്‍ വിമാനത്തിലും അങ്ങനെത്തന്നെയാണെന്ന് ചിന്തിക്കുന്നവരുമാണ്. എന്നാല്‍ അതാണോ സത്യം? ഇക്കാര്യത്തില്‍ ഓരോ എയര്‍ലൈന്‍സിനും തങ്ങളുടേതായ മാനദണ്ഡങ്ങളുണ്ട്. എത് എങ്ങനെയാണെന്ന് നോക്കാം.

രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളാണെങ്കില്‍ ആ കുട്ടിക്ക് വിമാനത്തില്‍ പ്രത്യേക സീറ്റ് ആവശ്യം വരുന്നില്ല. കുട്ടിക്ക് രക്ഷിതാവിന്റെ മടിയിലിരുന്ന് വിമാനയാത്ര ചെയ്യാം. എന്നിരുന്നാലും മിക്കവാറും എയര്‍ലൈനുകള്‍ ഈ കുട്ടികള്‍ക്ക് ഇന്‍ഫന്റ് ടിക്കറ്റ് ഈടാക്കാറുണ്ട്. സാധാരണ ടിക്കറ്റിനെ അപേക്ഷിച്ച് വളരെ കുറവായിരിക്കും ഈ ടിക്കറ്റിന് ഈടാക്കുന്ന തുക. സുരക്ഷയ്ക്കായി, കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് ബെല്‍റ്റുകളോ, അല്ലെങ്കില്‍ ബേബി ക്രാഡിലുകളോ എയര്‍ലൈന്‍ നല്‍കാറുമുണ്ട്. വിമാനയാത്രയില്‍ നിങ്ങള്‍ തനിച്ചാണെങ്കില്‍ മടിയില്‍ ഒരു കുഞ്ഞിനെ ഇരുത്താന്‍ മാത്രമേ സാധിക്കൂ എന്ന കാര്യവും മറക്കരുത്.
2 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍
2 വയസ്സുകഴിഞ്ഞാല്‍ കുട്ടികള്‍ക്ക് വിമാനയാത്രയില്‍ പ്രത്യേക സീറ്റ് നിര്‍ബന്ധമാണ്. മുതിര്‍ന്നവരുടെ ടിക്കറ്റ് തുകയായിരിക്കില്ല ഇവരുടെ ടിക്കറ്റിന് ഈടാക്കുക. അതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുന്‍പ് ഓരോ എയര്‍ലൈനും കുട്ടികള്‍ക്കുള്ള ടിക്കറ്റിന് എത്രയാണ് ഈടാക്കുന്നത് എന്ന് നോക്കി കുറഞ്ഞ തുകയ്ക്ക് ടിക്കറ്റ് നല്‍കുന്ന എയര്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
12 വയസ്സ് കഴിഞ്ഞാല്‍
12 വയസ്സ് കഴിഞ്ഞ കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റാണ് എല്ലാ എയര്‍ലൈന്‍സും ഈടാക്കുന്നത്. 12-17 വയസ്സുള്ള കുട്ടികള്‍ക്ക് വിമാനത്തില്‍ തനിയെ യാത്ര ചെയ്യാനും സാധിക്കും. അങ്ങനെയുള്ള സമയങ്ങളില്‍ ആരും കൂടെയില്ലാത്ത മൈനര്‍ അല്ലെങ്കില്‍ യങ് ട്രാവലര്‍ അസിസ്റ്റന്‍സ് സേവനവും ബുക്ക് ചെയ്യാം.

കുട്ടികളുമായി യാത്ര പുറപ്പെടും മുന്‍പ് എയര്‍ലൈന്‍സിന്റെ നയങ്ങളും ഡിസ്‌കൗണ്ടുകളും പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം നേരത്തേ പറഞ്ഞതുപോലെ ഓരോ എയര്‍ലൈനും ഇക്കാര്യത്തില്‍ വ്യത്യസ്ത നയങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. അതായത് 2 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഫുള്‍ ടിക്കറ്റിന്റെ ആവശ്യമില്ല, പക്ഷെ 2 വയസ്സുകഴിഞ്ഞാല്‍ അവര്‍ പ്രത്യേക സീറ്റില്‍ ഇരിക്കേണ്ടതുണ്ട്. 12 വയസ്സുകഴിഞ്ഞാല്‍ ഫുള്‍ ടിക്കറ്റ് വിമാനയാത്രയ്ക്ക് എടുക്കേണ്ടതുമുണ്ട്. കുട്ടികളുടെ പ്രായത്തിന് അനുസരിച്ചല്ല നിങ്ങള്‍ ടിക്കറ്റ് എടുത്തത് എങ്കില്‍ അതിനനുസരിച്ചുള്ള പിഴ ചിലപ്പോള്‍ ഈടാക്കിയേക്കാം. ബസ്സിലെ പോലെ പ്രായം മറച്ചുപിടിച്ച് ഹാഫ് ടിക്കറ്റ് എടുക്കാന്‍ മുതിരരുത് എന്ന് സാരം

നിയമസഭാ തെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്; കേരളത്തിന്‍റെ വാർറൂം ചുമതല ഹർഷ കനാദത്തിന്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വാര്‍റൂം തുറക്കാനുള്ള നടപടികൾ തുടങ്ങി. കേരളത്തിൽ വാർറൂമിന്റെ ചുമതല ഹര്‍ഷ കനാദത്തിനാണ്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ

ഭൂട്ടാന്‍ വാഹനക്കടത്ത്; മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇ ഡി റെയ്ഡ്

കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തില്‍ കുരുക്ക് മുറുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും. നടന്‍ മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാൻ, പൃഥ്വിരാജ് എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്. ദുല്‍ഖറിന്റെ മൂന്ന് വീട്ടിലും മമ്മൂട്ടിയുടെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി.

ട്രെയിൻ ടിക്കറ്റ് ബുക്കിംഗിൽ ചരിത്ര തീരുമാനവുമായി റെയിൽവേ; കൺഫേം ടിക്കറ്റിലെ യാത്രാ തീയതി ഇനി മാറ്റാം, സ്ഥിരീകരിച്ച് മന്ത്രി

യാത്രാ പദ്ധതികൾ അപ്രതീക്ഷിതമായി മാറുമ്പോൾ ഉപയോഗശൂന്യമാകുന്ന ടിക്കറ്റുകൾ ഇനി യാത്രക്കാർക്ക് തലവേദനയാകില്ല. പണം നഷ്ടപ്പെടാതെ യാത്രാ പദ്ധതികൾ മാറ്റങ്ങൾ വരുത്തുന്നതിനായി ഇന്ത്യൻ റെയിൽവേ പുതിയ നയം നടപ്പാക്കാൻ ഒരുങ്ങുകയാണ്. കണ്‍ഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ

മകളുടെ ഫോണിലൂടെ ആണ്‍സുഹൃത്തിനെ ചാറ്റ് ചെയ്ത് പിതാവ്; കോതമംഗലത്ത് വീട്ടിൽനിന്ന് വിളിച്ചിറക്കി ക്രൂര മർദനം

കോതമംഗലം: എറണാകുളം കോതമംഗലത്ത് മകളുടെ ആൺസുഹൃത്തിനെ വിളിച്ചു വരുത്തി പിതാവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചതായി പരാതി. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്താണ് 17 കാരനായ ആൺസുഹൃത്തിനെ രാത്രിയിൽ വീട്ടിൽനിന്നും പുറത്തേക്ക് വിളിച്ചിറക്കിയത്. പിന്നാലെ കാറിൽ

‘ജീവിതത്തിലെ അസുലഭ നിമിഷം’; ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം

ദാദാ സാഹിബ് അവാർഡ് ജേതാവ് മോഹൻലാലിന് ആദരവുമായി ഇന്ത്യൻ കരസേന. കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മോഹൻലാലിന് അനുമോദന മെഡൽ സമ്മാനിച്ചു. ജീവിതത്തിലെ അസുലഭനിമിഷമാണെന്നും കരസേനയ്ക്ക് വേണ്ടിയുള്ള കൂടുതല്‍ പ്രചാരണ പരിപാടികള്‍ ഏറ്റെടുക്കുമെന്നും

അർഹതയ്ക്കുള്ള അംഗീകാരം; 2024 ലെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സഞ്ജുവിന്; വരുൺ മികച്ച ബൗളർ

2024 വര്‍ഷത്തെ സിയറ്റ് ടി20 ബാറ്റര്‍ പുരസ്‌കാരം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസണ്‍. ടി20 ഫോര്‍മാറ്റിലെ 2024 കലണ്ടർ വർഷത്തെ മികച്ച പ്രകടനമാണ് സഞ്ജുവിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച ബൗളറായി

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.