വിദ്യാർത്ഥികൾക്ക് ഭരണപാഠമൊരുക്കി വെള്ളമുണ്ട ഡിവിഷൻ

സ്കൂൾ ലീഡർമാർക്ക് ഭരണസംവിധാനവും ഭരണ നേതൃത്വവും പരിചയപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിലേക്ക് ഭരണ പഠനയാത്ര സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ വെള്ളമുണ്ട ഏട്ടേനാൽ ലൈബ്രറി പരിസരത്ത് നിന്നും ആരംഭിച്ച യാത്ര വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഭരണ സംവിധാനവുമായി നേരിട്ട് സംവദിക്കാനും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാനും വിദ്യാര്‍ത്ഥികൾക്ക് അവസരമൊരുക്കി.

കളക്ടറേറ്റ് എ.പി.ജെ ഹാളിൽ വിദ്യാര്‍ത്ഥികൾക്കായി ആസൂത്രണ സമിതി ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള മാതൃകാ തെരഞ്ഞെടുപ്പ് സജ്ജീകരിച്ചു. ജീവിതത്തിലുടനീളം സാമൂഹ്യ പ്രതിബന്ധത ഉയര്‍ത്തിപ്പിടിക്കുമെന്ന് വിദ്യാർത്ഥികൾ വേദിയിൽ പ്രതിജ്ഞയെടുത്തു. ത്രിതല പഞ്ചായത്ത് ഭരണക്രമത്തെയും ജനാധിപത്യ വ്യവസ്ഥ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ മംഗലശേരി നാരായണൻ വിശദീകരിച്ചു. ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനങ്ങൾ ജില്ലാ പ്ലാനിങ് ഓഫീസർ കെ.എ ശ്രീജിത്ത് പരിചയപ്പെടുത്തി. സാമൂഹ്യ മാധ്യമങ്ങളും മറ്റ് പരമ്പരാഗത മാധ്യമങ്ങളും എങ്ങനെ വിദ്യാർത്ഥികൾ ഉപയോഗപ്പെടുത്തണമെന്ന് മാധ്യമ പ്രവർത്തകൻ ജിൻസ് വിശദീകരിച്ചു.

കളക്ടറേറ്റിലെ വിവിധ വകുപ്പ് ഓഫീസുകൾ വിദ്യാര്‍ത്ഥികൾ സന്ദർശിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ പ്രവർത്തനങ്ങൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് നടപടിക്രമങ്ങളിൽ അവബോധം പകരാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി ഹാളിൽ മോക്ക് ഭരണസമിതി തെരഞ്ഞെടുപ്പും യോഗവും സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ, എ.ഡി.എം കെ ദേവകി, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി എന്നിവരുമായി വിദ്യാർത്ഥികൾ സംവദിച്ചു. ലോക സമാധാനത്തിന് വേണ്ടി കളക്ടറേറ്റ് പരിസരത്ത് ധർണയും സംഘടിപ്പിച്ചു. പുതിയ തലമുറയിൽ നല്ല ഭരണബോധം വളർത്താനും സാമൂഹിക ഉത്തരവാദിത്വം വികസിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഭരണ പഠനയാത്ര സംഘടിപ്പിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു. ഗ്രന്ഥകാരൻ ബിജു പോൾ, നോർക്ക ജില്ലാ കോ-ഓർഡിനേറ്റർ എൻ. ലികേഷ്, ഹാരിസ് എം, പി. അബ്ബാസ്, അഡ്വ അംജദ്, എന്നിവർ സംസാരിച്ചു.

ജലവിതരണം മുടങ്ങും

നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയ‍ർ അറിയിച്ചു. Facebook Twitter WhatsApp

കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റൊഴിവ്

കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിൽ പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. അപേക്ഷാ ഫോറം https://kalpetta.kvs.ac.in/ എന്ന വെബ്‍സൈറ്റിൽ ലഭിക്കും. ഏപ്രിൽ 21 മുതൽ മേയ് 6 വരെ അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുമെന്ന്

സൗജന്യ വയറിങ് പരിശീലനം

മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജിലെ തുടർ വിദ‍്യാഭ‍്യാസ കേന്ദ്രത്തിൽ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർക്ക് സൗജന‍്യ ഇലക്ട്രിക്കൽ വയറിങ് ആന്റ് ഹോം അപ്ലയൻസസ് സർവ്വീസിങ്ങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മാസമാണ് വയർമാൻ ലൈസൻസിങ് കോഴ്സിന്റെ കാലാവധി.

ഇന്ധനവിലയിലെ കുതിച്ചുചാട്ടം കനത്ത തിരിച്ചടിയാകും; ആഗോള വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കാൻ സാധ്യത

ഇന്ധനവിലയിലുണ്ടായ കുതിച്ചുചാട്ടവും പശ്ചിമേഷ്യൻ സംഘർഷവും കാരണം ആഗോളതലത്തിൽ വിമാന ടിക്കറ്റ് നിരക്കുകൾ 10 ശതമാനം വരെ വർധിക്കുമെന്ന് റിപ്പോർട്ട്. ദീർഘദൂര യാത്രകളെയാണ് ഈ വിലവർധനവ് ഏറ്റവും കൂടുതൽ ബാധിക്കുക. എന്നാൽ, ഗൾഫ് മേഖലയിലെ വിമാനക്കമ്പനികൾക്ക്

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.