മീനങ്ങാടി കെഎസ്ഇബി സെക്ഷനു കീഴിൽ വ്യാഴാഴ്ച (ഒക്ടോബര്‍9) രാവിലെ 8:30 മുതൽ 11 മണി വരെ കല്ലുവെട്ടി ട്രാൻസ്ഫോർമറിലും 10 മണി മുതൽ വൈകിട്ട് 4 മണി വരെ പൂതാടി അമ്പലം ട്രാൻസ്ഫോർമറിലും, വൈകിട്ട് 3:00 മണി മുതൽ 5:30 മണി വരെ കോട്ടവയൽ ജംഗ്ഷൻ ട്രാൻസ്ഫോർമറിലും വൈദ്യുതി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കമ്പളക്കാട് ടൗൺ, കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര, പറളിക്കുന്ന്, കുമ്പളാട്, കൊഴിഞ്ഞങ്ങാട്, പുവനാരിക്കുന്ന് പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ 9) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ 8/4 സിറ്റി, മൊതകര, ആലഞ്ചേരി, അത്തികൊല്ലി, പഴഞ്ചന, പികെകെ, സർവീസ് സ്റ്റേഷൻ, മടതുംകൂനി,ഒഴുക്കൻ മൂല, വിവേകാനന്ദ, കമ്പക്കുന്ന് പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 9) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എച്ചോം, എച്ചോം ബാങ്ക് പരിസരം, വിളമ്പുകണ്ടം പ്രദേശങ്ങളിൽ നാളെ(ഒക്ടോബർ 9) രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ പ്രദേശങ്ങളിൽ നാളെ(ഒക്ടോബർ 9) രാവിലെ ഒൻപത് മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.