അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തി വരുന്ന വിജ്ഞാനകേരളം തൊഴിൽ മേള കൽപ്പറ്റ നഗരസഭയിൽ നാളെ (ഒക്ടോബർ 9) നടക്കും. 18 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേള രാവിലെ 10.30 ന് നഗരസഭാ കൗൺസിൽ ഹാളിൽ ആരംഭിക്കും. കൽപ്പറ്റ നഗരസഭ പരിധിയിൽ താമസിക്കുന്നവർക്ക് തൊഴിൽ മേളയിൽ പങ്കെടുക്കാം. വിജ്ഞാന കേരളം തൊഴിൽ മേളയ്ക്കായി നഗരസഭയിൽ പ്രത്യേക ജോബ് സ്റ്റേഷനും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ജലവിതരണം മുടങ്ങും
നീരിരിട്ടാടി നദിയിലെ ഇൻടേക്ക് കിണർനടക്കുന്നതിനാൽ കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ ബുധനാഴ്ച നാളെ (ഏപ്രിൽ 22) മുതൽ രണ്ട് ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. Facebook Twitter WhatsApp







