വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനും എതിരെ പ്രതിഷേധിച്ചുകൊണ്ട് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ജോയ് തൊട്ടിത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ എഐസിസി മെമ്പർ എൻ. ഡി. അപ്പച്ചൻ ഉദ്ഘാടനം നിർവഹിച്ചു.
ശബരിമല സ്വർണ്ണ കവർച്ചയെക്കുറിച്ച് സർക്കാരിനും ദേവസ്വം ബോർഡിനും അറിയാമായിരുന്നു എന്നും ഹൈക്കോടതി ഇടപെട്ടതോടുകൂടി ആണ് വിവരം പുറത്തായതെന്നും ഈ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നും, ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കള്ള കച്ചവടത്തിൽ പങ്കാളികളാണെന്നും ഉദ്ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.
ഡിസിസി ജന സെക്രട്ടറി ബിനുതോമസ് മുഖ്യ പ്രഭാഷണം നടത്തി. എം. ഒ. ദേവസ്യ, ഫൈസൽ പാപ്പിന, സുന്ദർ രാജ് എടപ്പെട്ടി, മോഹൻ ദാസ് കോട്ടക്കൊല്ലി,ഷിജു ഗോപാലൻ,കെ പത്മനാഭൻ, ശ്രീദേവി ബാബു, ഉഷ തബി, രവീന്ദ്രൻ മാണ്ടാട്, സുധീഷ് പരിയാരം,നിഷ സുധാകരൻ, വിനായകൻ, സുനിൽ മുട്ടിൽ, സിദീഖ് ഓണാട്ട്, മേരി സിറിയക്, ബിജു മാണ്ടാട്, ഷൈജു, വർക്കി പാലാട്ടിൽ,എന്നിവർ പ്രസംഗിച്ചു.

കല്‍പ്പറ്റ നഗരസഭ വിജ്ഞാന കേരളം തൊഴില്‍ മേള സംഘടിപ്പിച്ചു.
കല്‍പ്പറ്റ :-അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തി വരുന്ന വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭയില്‍ തൊഴില്‍ മേള സംഘടിപ്പിച്ചു. 23